INDIA NEWS

യുവതിയെ സംരക്ഷിക്കാൻ വെടിവെപ്പ്; മലയാളി അറസ്റ്റിൽ, ഒരാൾ കൊല്ലപ്പെട്ടു.

Sponsored

മുംബൈ: മഹാരാഷ്ട്രയിലെ താനെ മുംബ്രയിൽ യുവതിയെ ലൈംഗികമായി ആക്രമിക്കാൻ ശ്രമിച്ച മൂന്ന് യുവാക്കൾക്ക് നേരെ മലയാളി വെടിയുതിർത്തു. വെടിയേറ്റ മൂന്ന് പേരിൽ അക്ബർ അബ്ദുൾ ഷെയ്ഖ് എന്നയാൾ മരണപ്പെട്ടു.

Sponsored

ഇന്നലെ രാവിലെ 11:30 ഓടെയാണ് സംഭവം നടന്നത്. ആക്രമണത്തിനിരയായ യുവതിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് വെടിവെപ്പ് നടന്നതെന്നാണ് റിപ്പോർട്ടുകൾ. സംഭവത്തിൽ മലയാളി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Sponsored

പ്രതികൾ യുവതിയെ ശല്യം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്. (IN)

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button