INDIA NEWSKERALA NEWSTOP NEWS
രമേഷ് പിഷാരടിയെ തടഞ്ഞ സംഭവം: പ്രതിഷേധം ശക്തമാക്കി കോൺഗ്രസ്, ഐക്യദാർഢ്യവുമായി എൽഡിഎഫ് സ്ഥാനാർത്ഥി.

പാലക്കാട് വടക്കന്തറയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുഡിഎഫ് നേതാവും നടനുമായ രമേഷ് പിഷാരടിയെ ബിജെപി പ്രവർത്തകർ തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് രാവിലെ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്താൻ കോൺഗ്രസ് തീരുമാനിച്ചു. പിഷാരടി സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനാലാണ് തടഞ്ഞതെന്നാണ് ബിജെപി നൽകുന്ന വിശദീകരണം. അതേസമയം, സംഭവത്തിൽ രമേഷ് പിഷാരടിക്ക് പിന്തുണയുമായി എൽഡിഎഫ് സ്ഥാനാർത്ഥി എൻ.എം.ആർ. റസാക്ക് രംഗത്തെത്തി. ബിജെപി പ്രവർത്തകരുടെ ഈ നടപടി പാലക്കാടിന്റെ സംസ്കാരത്തിന് നിരക്കാത്തതാണെന്നും ജനാധിപത്യ രാജ്യത്ത് വോട്ട് ചോദിക്കാനുള്ള അവകാശം എല്ലാവർക്കും ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. (KN)
For more details: The Indian Messenger



