INDIA NEWSKERALA NEWSTOP NEWS
900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി; പത്തുവർഷത്തെ പുരോഗതി റിപ്പോർട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി.

എൽഡിഎഫ് സർക്കാരിന്റെ കഴിഞ്ഞ പത്തുവർഷത്തെ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പുരോഗതി റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ചു. 2021-ലെ പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച 900 വാഗ്ദാനങ്ങളിൽ 97 ശതമാനവും പൂർത്തിയാക്കുകയോ പൂർത്തീകരണ ഘട്ടത്തിലോ ആണെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളോട് കണക്കുപറയുക എന്നത് സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ചു ലക്ഷം വീടുകൾ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. ഇതിലൂടെ ഏകദേശം 20 ലക്ഷം പേർക്ക് സുരക്ഷിതമായ ഭവനം ഉറപ്പാക്കാൻ കഴിഞ്ഞു. കൂടാതെ പുനർഗേഹം പദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികൾക്കായി 2782 വീടുകളും 738 ഫ്ലാറ്റുകളും കൈമാറി. പത്തു വർഷത്തിനിടെ 4.5 ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പട്ടയം നൽകിയതായും ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടതായും അദ്ദേഹം പറഞ്ഞു.
കേരളത്തെ അതിദാരിദ്ര്യമുക്തമാക്കിയതിനെ സർക്കാരിന്റെ വലിയ നേട്ടമായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചു. ലോകത്തെ തന്നെ അപൂർവം രാജ്യങ്ങൾ കൈവരിച്ച നേട്ടമാണിത്. കൂടാതെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെ വീടുകൾ ജപ്തി ഭീഷണിയിൽ നിന്ന് സംരക്ഷിക്കാൻ ‘ഏക കിടപ്പാടം സംരക്ഷണ നിയമം’ കൊണ്ടുവന്നതും അദ്ദേഹം എടുത്തുപറഞ്ഞു.
വീട്ടമ്മമാരുടെ അധ്വാനത്തിന് അംഗീകാരം നൽകുന്നതിനായി പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതി നിലവിൽ 16 ലക്ഷത്തിലധികം സ്ത്രീകൾക്ക് പ്രയോജനം ചെയ്യുന്നുണ്ടെന്നും ഇത് ഇനിയും വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങൾ വിലയിരുത്തുന്നുണ്ടെന്നും വരും വർഷങ്ങളിൽ കൂടുതൽ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. (KN)

For more details: The Indian Messenger