കെ.സിയ്ക്കായി കെ.എസ്; കേരളത്തിന് ശക്തമായ ദിശാബോധം നൽകാൻ കെ.സി. വേണുഗോപാലിനാകുമെന്ന് കെ. സുധാകരൻ.

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പ്രശംസിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. കേരളത്തിൽ കോൺഗ്രസിനും യുഡിഎഫിനും ശക്തമായ ദിശാബോധം നൽകാൻ കെ.സി. വേണുഗോപാലിന് സാധിക്കുമെന്ന് സുധാകരൻ ഫേസ്ബുക്കിൽ പങ്കുവെച്ച നീണ്ട പോസ്റ്റിൽ കുറിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടത് വേണുഗോപാലിന്റെ മികച്ച സംഘടനാ മികവാണെന്നും അദ്ദേഹം കേരള രാഷ്ട്രീയത്തിൽ കൂടുതൽ സജീവമാകണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
ദേശീയ തലത്തിൽ പ്രവർത്തിക്കുമ്പോഴും കേരളത്തിലെ രാഷ്ട്രീയ ചലനങ്ങളിൽ വേണുഗോപാൽ നിർണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ വിജയത്തിന് പിന്നിലെ പ്രധാന പ്രേരകശക്തി അദ്ദേഹമാണ്. മികച്ച സംഘാടകനും കരുത്തനായ നേതാവുമായ കെ.സി. വേണുഗോപാൽ കേരളത്തിൽ മടങ്ങിയെത്തണമെന്ന സുധാകരന്റെ പരസ്യമായ ആവശ്യം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുമ്പുള്ള ഈ പ്രശംസ യുഡിഎഫ് അധികാരത്തിൽ വന്നാൽ ആരാകും അടുത്ത മുഖ്യമന്ത്രി എന്ന ചർച്ചകൾക്കും വഴിമരുന്നിട്ടു. (KN)
For more details: The Indian Messenger



