INDIA NEWSKERALA NEWSTOP NEWS

പഞ്ചമിമുക്കിന്റെ സ്വന്തം പഞ്ചമിയമ്മ വിടവാങ്ങി.

Sponsored

ഓച്ചിറ: ജീവിച്ചിരിക്കുമ്പോൾ തന്നെ തന്റെ പേരിൽ ഒരു നാടിനെ അടയാളപ്പെടുത്തിയ വവ്വക്കാവ് പഞ്ചമിമുക്കിലെ പഞ്ചമിയമ്മ (107) അന്തരിച്ചു. വവ്വക്കാവ്-പാവുമ്പ പാതയിൽ വവ്വക്കാവിനു കിഴക്ക് വർഷങ്ങളായി ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു അവിവാഹിതയായ പഞ്ചമിയമ്മ.

Sponsored

ഇവർ താമസിച്ചിരുന്ന സ്ഥലം മുൻപ് വിജനമായിരുന്നു. അവിടെ ഒറ്റയ്ക്ക് താമസിച്ച് ആ പ്രദേശത്തിന് ഒരു വിലാസം ഉണ്ടാക്കിക്കൊടുത്ത പഞ്ചമിയമ്മയോടുള്ള ആദരസൂചകമായാണ് നാട്ടുകാർ ആ കവലയ്ക്ക് പഞ്ചമിമുക്ക് എന്ന് പേരിട്ടത്. പിന്നീട് ഈ പേര് സർക്കാർ രേഖകളിലും ഔദ്യോഗികമായി ഇടംപിടിച്ചു.

Sponsored

അമ്മൂമ്മയുടെ മരണവാർത്തയറിഞ്ഞ് നിരവധി നാട്ടുകാരാണ് അന്തിമോപചാരമർപ്പിക്കാൻ എത്തിയത്. (NM)

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button