INDIA NEWSKERALA NEWSTOP NEWS
വർക്കലയിൽ കടലിൽ തിരയിൽപ്പെട്ട് ഒഡീഷ സ്വദേശിനിയായ പൈലറ്റ് ട്രെയിനി മരിച്ചു.

തിരുവനന്തപുരം: വർക്കലയിൽ അവധിക്കാലം ആഘോഷിക്കാനെത്തിയ വിദ്യാർത്ഥിനി കടലിൽ തിരയിൽപ്പെട്ട് മരിച്ചു. ഒഡീഷ സ്വദേശിനിയായ പ്രിയങ്ക സാഹോ (19) ആണ് മരിച്ചത്. ബംഗളൂരുവിൽ പൈലറ്റ് കോഴ്സ് വിദ്യാർത്ഥിനിയായിരുന്നു പ്രിയങ്ക.
ശനിയാഴ്ച വൈകീട്ടോടെ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം സംഭവിച്ചത്. വെള്ളിയാഴ്ചയാണ് പ്രിയങ്കയും സംഘവും വർക്കലയിൽ എത്തിയത്. ശനിയാഴ്ച കടലിൽ ഇറങ്ങിയ പ്രിയങ്കയും മറ്റ് രണ്ട് സുഹൃത്തുക്കളും ശക്തമായ തിരമാലയിൽപ്പെടുകയായിരുന്നു. ഉടൻതന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് മൂവരെയും കരയ്ക്കെത്തിച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രിയങ്കയുടെ ജീവൻ രക്ഷിക്കാനായില്ല.
കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് യുവതികൾ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. ഒഡീഷ ഖോർഡ സ്വദേശികളായ ബിജയകുമാറിന്റെയും മംമ്തയുടെയും മകളാണ് പ്രിയങ്ക. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്കായി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. (KN)

For more details: The Indian Messenger