INDIA NEWSKERALA NEWSTOP NEWS

നടിയെ ആക്രമിച്ച കേസ്: രണ്ടാമത്തെ ജഡ്ജിയും പിന്മാറി; പിന്മാറിയത് ജസ്റ്റിസ് കൗസർ എടപ്പഗത്ത്.

Sponsored

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിന്മാറി. ഈ കേസ് കേൾക്കുന്നതിൽ നിന്ന് പിന്മാറുന്ന രണ്ടാമത്തെ ജഡ്ജിയാണ് ഇദ്ദേഹം. ഇതിന് തൊട്ടുമുമ്പ് സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടി ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയിരുന്നു. അദ്ദേഹത്തിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരം ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചിന് മുൻപാകെ എത്തിയത്.

Sponsored

കൗസർ എടപ്പഗത്ത് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയായിരിക്കെ, അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരൻ കോടതിയുടെ കസ്റ്റഡിയിലിരുന്ന നിർണായക മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതായി അതിജീവിത മുൻപ് ആക്ഷേപം ഉയർത്തിയിരുന്നു. മെമ്മറി കാർഡ് ചോർച്ചയുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന്റെ ഭാഗമായി അന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ്, മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത സമർപ്പിച്ച ഹർജി കേൾക്കുന്നതിൽ നിന്ന് ചില ധാർമ്മിക പ്രശ്നങ്ങൾ മുൻനിർത്തി ജസ്റ്റിസ് കൗസർ എടപ്പഗത്ത് സ്വയം പിന്മാറിയത്.

Sponsored

കേസിൽ മുൻപ് ജില്ലാ സെഷൻസ് ജഡ്ജി സമർപ്പിച്ച അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നാണ് അതിജീവിതയുടെ പ്രധാന ആവശ്യം. ഇതിന് പകരമായി ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ സൈബർ ഫോറൻസിക് വിദഗ്ദ്ധർ ഉൾപ്പെട്ട ഒരു പ്രത്യേക അന്വേഷണസംഘം (SIT) രൂപീകരിച്ച് കൃത്യമായ സമയപരിധിക്കുള്ളിൽ പുനരന്വേഷണം നടത്തണമെന്നും നടി ഹർജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് കൗസർ എടപ്പഗത്ത് കൂടി പിന്മാറിയ സാഹചര്യത്തിൽ ഹർജി ഇനി ചീഫ് ജസ്റ്റിസിന്റെ നിർദ്ദേശപ്രകാരം മറ്റൊരു പുതിയ ബെഞ്ചാകും പരിഗണിക്കുക.

Sponsored

Short Brief

In a significant development, Kerala High Court judge Justice Kauser Edappagath has recused himself from hearing a petition filed by the survivor in the 2017 actress assault case, making him the second judge to withdraw from the matter this week. Earlier, Justice Jobin Sebastian had recused himself on administrative grounds. The survivor’s plea seeks a court-monitored Special Investigation Team (SIT) probe into the unauthorized access and alteration of the hash value of the crucial memory card containing visual evidence, which occurred while it was in the custody of the Ernakulam Sessions Court when Justice Edappagath was the district judge there.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button