INDIA NEWSKERALA NEWSTOP NEWS

തൃശൂരിൽ മിന്നൽ ചുഴലി; വൻ തേക്കുമരങ്ങളടക്കം കടപുഴകി, സ്കൂൾ കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടു, വാഹനങ്ങൾ തകർന്നു.

Sponsored

തൃശൂർ: തൃശൂർ വില്ലടത്ത് രാവിലെയുണ്ടായ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം. വിൽവട്ടം, നടത്തറ, പൂച്ചട്ടി തുടങ്ങിയ പ്രദേശങ്ങളിലാണ് ശക്തമായ മിന്നൽ ചുഴലിയടിച്ചത്. അതിശക്തമായ കാറ്റിൽ വലിയ മരങ്ങൾ പലയിടത്തും കടപുഴകി വീണു. പൂച്ചെട്ടി ഭാരതീയ വിദ്യാഭവൻ സ്കൂളിന്റെ പാർക്കിങ് ഏരിയയിൽ നിന്നിരുന്ന നാല് വൻ തേക്കുമരങ്ങളാണ് കാറ്റിൽ വേരോടെ പിഴുതു വീണത്. പൂച്ചട്ടി ഭവൻ സ്കൂളിന് സമീപം വീശിയടിച്ച മിന്നൽ ചുഴലിയിൽ നിന്നും വലിയൊരു ദുരന്തം ഒഴിവായത് കുട്ടികൾ അത്ഭുതകരമായി രക്ഷപ്പെട്ടതുകൊണ്ടാണ്.

Sponsored

രാവിലെ എട്ടേമുക്കാലോടെയാണ് പ്രദേശത്ത് മിന്നൽചുഴലി അടിച്ചു വീശിയത്. സാധാരണയായി ഇവിടെ 9 മണിക്കാണ് ക്ലാസുകൾ തുടങ്ങുന്നത്. ക്ലാസ് തുടങ്ങുന്നതിനു തൊട്ടുമുമ്പ് ഓട്ടോറിക്ഷകളിലും മറ്റ് സ്വകാര്യ വാഹനങ്ങളിലുമായി കുട്ടികൾ സ്കൂളിലേക്ക് എത്തുന്ന സമയത്തായിരുന്നു പെട്ടെന്ന് ചുഴലിക്കാറ്റ് വീശിയത്. അപകടം മനസ്സിലാക്കിയ ഓട്ടോ ഡ്രൈവർമാരും അധ്യാപകരും ചേർന്ന് കുട്ടികളെ തൊട്ടടുത്ത വീടുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും വേഗത്തിൽ മാറ്റിയതുകൊണ്ടാണ് വലിയൊരു അപകടം ഒഴിവായത്. മരം തൊട്ടടുത്തുള്ള വാഹനങ്ങൾക്ക് മുകളിലേക്ക് വീണതിനാൽ സമീപത്തുണ്ടായിരുന്ന കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. കാറ്റിന്റെ വേഗതയിൽ സ്കൂളിലെ എൽകെജി (LKG) വിഭാഗത്തിന്റെ മേൽക്കൂര പൂർണമായും ഇളകി മാറി. നാലു തേക്കുകൾക്ക് പുറമെ സ്കൂൾ മുറ്റത്തുണ്ടായിരുന്ന വലിയൊരു മാവും കടപുഴകി വീണിട്ടുണ്ട്.

Sponsored

മരങ്ങൾ മുകളിൽ വീണതിനെ തുടർന്ന് പാർക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളും ഒരു കാറും പൂർണ്ണമായും തകർന്നു. എന്നാൽ സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല എന്നത് ആശ്വാസകരമായി. കൂറ്റൻ മരങ്ങൾ റോഡിലേക്ക് വീണതോടെ പ്രദേശത്ത് മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് രൂക്ഷമായി. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥരും നാട്ടുകാരും സംയുക്തമായി എത്തി മരങ്ങൾ മുറിച്ചുമാറ്റിയ ശേഷമാണ് പ്രദേശത്തെ ഗതാഗതം പൂർണ്ണസ്ഥിതിയിലാക്കിയത്.

Sponsored

Short Brief

A sudden and powerful freak tornado (minnal chuzhali) caused widespread destruction across the Vilvattam, Nadathara, and Poothole regions in Thrissur on Tuesday morning. School children at the Pootheti Bharatiya Vidya Bhavan had a miraculous escape after heavy winds uprooted four massive teak trees and a mango tree in the parking lot just as classes were about to begin. Prompt action by auto-rickshaw drivers and teachers, who rushed the children to safe houses nearby, averted a major tragedy, though the school’s LKG section roof was blown away and four vehicles were crushed under falling trees.

(With inputs from MN)

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button