സിഎംആർഎൽ-എക്‌സാലോജിക് കേസ്: ചോദ്യമുനയിലേക്ക് വീണ; സമൻസ് അയച്ച് ഇ ഡി.

കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ ടിക്ക് നോട്ടീസ് അയച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED). വരും വെള്ളിയാഴ്ച കൊച്ചി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് കാണിച്ചാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്. വീണയ്ക്കും സിഎംആർഎൽ ഉദ്യോഗസ്ഥർക്കും ഉൾപ്പെടെ ആകെ 9 പേർക്കാണ് ഇപ്പോൾ ഇഡി സമൻസ് നൽകിയിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന വിവരം.
ഇഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ സിഎംആർഎല്ലിന് കോടതിയിൽ നിന്ന് തിരിച്ചടി നേരിടുകയും, ഇടപാടുമായി ബന്ധപ്പെട്ട നിർണായക രേഖകൾ ഇഡിക്ക് കൈമാറണമെന്ന് ഹൈക്കോടതി ഉത്തരവിടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ഏജൻസിയുടെ ഈ ദ്രുതഗതിയിലുള്ള നടപടി. വീണ ടിയുടേത് ഉൾപ്പെടെയുള്ളവരുടെ വീടുകളിലും ഓഫീസുകളിലും നേരത്തെ നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത നിർണായക രേഖകൾ കൂടി മുൻനിർത്തിയാകും ഇഡി ചോദ്യം ചെയ്യൽ നടത്തുക. കേസിൽ പരമാവധി രേഖകളും ഡിജിറ്റൽ വിവരങ്ങളും പണമിടപാട് സംബന്ധിച്ച തെളിവുകളും ഇഡി ഇതിനകം തന്നെ ശേഖരിച്ചുകഴിഞ്ഞെന്നാണ് പുറത്തുവരുന്ന വിവരം.
നേരത്തെ പിണറായി വിജയന്റെ വീട്ടിലടക്കം ഇഡി സംഘം റെയ്ഡിനായി എത്തിയപ്പോൾ സിപിഐഎം പ്രവർത്തകർ അതിശക്തമായ പ്രതിഷേധമുയർത്തുകയും ഇഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾ അടക്കം തകർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. രാഷ്ട്രീയമായി ഏറെ പുകിലുണ്ടാക്കിയ ഈ സംഭവങ്ങളുടെ കൂടി പശ്ചാത്തലത്തിൽ, അതീവ കരുതലോടെയും എന്നാൽ വേഗത്തിലുമുള്ള നീക്കങ്ങളാണ് ഇഡി ഈ കേസിൽ ഇപ്പോൾ നടത്തിവരുന്നത്.
Short Brief
The Enforcement Directorate (ED) has issued a summons to Veena T., daughter of Chief Minister Pinarayi Vijayan, directing her to appear for questioning at its Kochi office this Friday in connection with the CMRL-Exalogic transaction case. This move follows a setback for CMRL in the High Court, which ordered the company to hand over all relevant documents to the central agency. Armed with digital evidence and documents seized during recent raids, the ED is moving swiftly and cautiously, especially given the intense protests by CPIM workers during previous raids.
(With inputs from MN)
For more details: The Indian Messenger



