INDIA NEWSTOP NEWS

ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്ന് പൈലറ്റും പോലീസ് ഉദ്യോഗസ്ഥനും ഉൾപ്പെടെ 6 പേർ മരിച്ചു.

Sponsored

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നു വീണുണ്ടായ ദാരുണമായ അപകടത്തിൽ പൈലറ്റും യാത്രക്കാരും ഉൾപ്പെടെ അതിലുണ്ടായിരുന്ന ആറുപേരും കൊല്ലപ്പെട്ടു. ഹെലികോപ്റ്ററിലുണ്ടായിരുന്ന മുഴുവൻ ആളുകളുടെയും മൃതദേഹങ്ങൾ കണ്ടെടുത്തതായി ചമോലി ജില്ലാ എസ്.പി സുർജിത് സിങ് പൻവറിനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. പൈലറ്റ് ഹിമാൻഷു സബർവാൾ (48), യാത്രക്കാരായ പ്രതാപ് (41), അരുൺ സലൂങ്കേ (44), ശങ്കർ ഗൗഡ (39), സുധീർ കെ. (49), എച്ച്.എസ്. നടരാജ് (51) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.

ബദരീനാഥിൽ നിന്ന് ഡെറാഡൂണിലേക്ക് പുറപ്പെട്ട ട്രാൻസ് ഭാരത് ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ ഹെലികോപ്റ്ററാണ് ഉച്ചയ്ക്ക് 1.14-ഓടെ അപകടത്തിൽപ്പെട്ടത്. മോശം കാലാവസ്ഥയെ തുടർന്ന് ബദരീനാഥിനും ജോഷിമഠിനും ഇടയിൽ വെച്ചായിരുന്നു അപകടം. ജോഷിമഠ് താഴ്‌വരയ്ക്ക് മുകളിലൂടെ പറക്കവേ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയ ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഹെലികോപ്റ്റർ തകർന്നതായി സ്ഥിരീകരിച്ചത്.

മരിച്ച പൈലറ്റ് ഹിമാൻഷു പടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗ് സ്വദേശിയാണ്. യാത്രക്കാരിൽ അരുൺ പോലീസ് സേനാംഗവും ശങ്കർ അഭിഭാഷകനുമാണ്. കൊല്ലപ്പെട്ട യാത്രക്കാർ ബെംഗളൂരു സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം. സംഭവസ്ഥലത്തെത്തിയ സൈന്യത്തിന്റെയും എസ്.ഡി.ആർ.എഫിന്റെയും പോലീസിന്റെയും സംയുക്ത സംഘങ്ങൾ തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button