INDIA NEWSTOP NEWS

പാലക്കാട് ഇരട്ടക്കുട്ടികളുടെ കൊലപാതകം: നിർണ്ണായകമായത് വാട്സ്ആപ്പ് ചാറ്റുകൾ; അമ്മയും കാമുകനും ചേർന്ന് ആസൂത്രണം ചെയ്തതെന്ന് പോലീസ്.

Sponsored

പാലക്കാട്: പാലക്കാട് രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ അമ്മ വെള്ളത്തിൽ മുക്കിക്കൊന്ന ദാരുണ സംഭവത്തിൽ നിർണ്ണായക തെളിവുകൾ പുറത്തുകൊണ്ടു വന്ന് പോലീസ്. കേസിൽ ഒന്നാം പ്രതിയായ മാതാവ് നിവേദ്യയും കൂട്ടുപ്രതിയായ കാമുകൻ മാർട്ടിനും തമ്മിൽ നടത്തിയ വാട്സാപ് ചാറ്റുകളാണ് കേസ് അന്വേഷണത്തിൽ വഴിത്തിരിവായത്. നിവേദ്യയെ ജീവിതത്തിൽ സ്വീകരിക്കണമെങ്കിൽ കൂടെയുള്ള രണ്ട് കുഞ്ഞുങ്ങളെയും ഒഴിവാക്കണമെന്ന് മാർട്ടിൻ വാട്സാപ് സന്ദേശങ്ങളിലൂടെ ആവശ്യപ്പെടുകയായിരുന്നുവെന്ന് പോലീസ് നടത്തിയ വിശദമായ പരിശോധനയിൽ കണ്ടെത്തി. ഈ സന്ദേശങ്ങൾക്ക് പിന്നാലെയാണ് ഇരുവരും ചേർന്ന് കുട്ടികളെ കൊലപ്പെടുത്താനുള്ള പദ്ധതി ആസൂത്രണം ചെയ്തതും ഗൂഢാലോചന നടത്തിയതും.

കഴിഞ്ഞ ഒരു വർഷമായി ഇരുവരും പ്രണയത്തിലായിരുന്നു. മാർട്ടിന്റെ വീടിന് തൊട്ടടുത്താണ് നിവേദ്യ വാടകയ്ക്ക് താമസിച്ചു വന്നിരുന്നത്. കൊലപാതകം നടന്ന ദിവസം, വീടിനു മുന്നിലെ കുളിമുറിയിലെ വാട്ടർ ടാങ്കിൽ നിവേദ്യ കുഞ്ഞുങ്ങളെ മുക്കിക്കൊല്ലുന്ന സമയത്ത് പുറത്തുനിന്ന് മറ്റാരും വരാതിരിക്കാൻ മാർട്ടിൻ വീടിന് മുന്നിൽ കാവൽ നിൽക്കുകയായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പ്രതികളെ പോലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് പൂർത്തിയാക്കി.

ഏകദേശം ഒരു മാസം മുൻപാണ് കുഞ്ഞുങ്ങളെ വീട്ടുപറമ്പിലെ ടാങ്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൃത്യം നടന്ന് ആഴ്ചകൾക്ക് ശേഷമുള്ള ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് സംഭവത്തിൽ രണ്ടാമതൊരു പ്രതി കൂടിയുണ്ടെന്ന് കൊഴിഞ്ഞാമ്പാറ പോലീസിന് വ്യക്തമായത്. അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽത്തന്നെ മാർട്ടിനെക്കുറിച്ച് സംശയങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കൃത്യമായ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി പോലീസ് കാത്തിരിക്കുകയായിരുന്നു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button