GULF & FOREIGN NEWS

ഒരുമ ഖത്തർ ആർട്ട് വർക്ക്‌ഷോപ്പ് 2025 വിജയകരമായി സമാപിച്ചു

ഖത്തറിൽ ഒരുമ ഖത്തർ സംഘടിപ്പിച്ച “ഒരുമ ഖത്തർ ആർട്ട് വർക്ക്‌ഷോപ്പ് 2025” വലിയ വിജയകരമായി സമാപിച്ചു. കുട്ടികളും മുതിർന്നവരുമുൾപ്പെടെ 35-ലധികം പേർ പങ്കെടുത്ത ഈ കലാപരിപാടി അൽ വക്രയിലെ നാട്യാഞ്ജലി ആർട്സ് & ഇവന്റ്‌സിൽ വെച്ചാണ് നടന്നത്. പ്രശസ്ത ആർട്ടിസ്റ്റും കലാപ്രവർത്തനങ്ങൾക്ക് പ്രചോദകനുമായ ശ്രീ. സുധീരൻ പ്രയാറാണ് ക്ലാസുകൾ നയിച്ചത്.

വിനോദവും കലാപരമായ അറിവും സമന്വയിപ്പിച്ച് ഒരുക്കിയ ഈ വർക്ക്‌ഷോപ്പ്, കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരുമ ഖത്തറിന്റെ പ്രധാന ശ്രമമായിരുന്നു.

ഒരുമ ഖത്തറിന്റെ സാംസ്കാരിക, കലാപരമായ പ്രവർത്തനങ്ങൾ തുടർന്നും നടത്തുന്നതിന് എല്ലാവരുടെയും പിന്തുണയും സഹകരണവും ആവശ്യമാണെന്ന് പ്രസിഡന്റ് മുഹമ്മദ് ഇർഷാദ്, സെക്രട്ടറി നവീൻ ബാബു, വൈസ് പ്രസിഡന്റ് അനീസ്, ജോയിന്റ് സെക്രട്ടറി ഷമീർ മജീദ്, റിയാസ് റഷീദ്, ട്രഷറർ രതീഷ് ചന്ദ്രൻ, അഡ്വൈസറി മെമ്പർ റിയാസ് മുഹമ്മദ് എന്നിവർ അഭ്യർത്ഥിച്ചു.

Related Articles

Back to top button