INDIA NEWS
പാർലമെന്റ് ഉദ്ഘാടനത്തിന് പശുവിനെ കൊണ്ടുപോകണമായിരുന്നു: ശങ്കരാചാര്യ

മുംബൈ: പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്ന സമയത്ത് ഒരു പശുവിനെ അവിടേക്ക് കൊണ്ടുപോകണമായിരുന്നുവെന്ന് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ പറഞ്ഞു.
“പശുവിന്റെ പ്രതിമയ്ക്ക് പാർലമെന്റിൽ പ്രവേശിക്കാമെങ്കിൽ, എന്തുകൊണ്ട് ഒരു ജീവനുള്ള പശുവിനെ കൊണ്ടുപോയിക്കൂടാ?” അദ്ദേഹം മാധ്യമപ്രവർത്തകരോട് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് പ്രവേശിക്കുമ്പോൾ കൈയ്യിൽ പിടിച്ച ചെങ്കോലിൽ പശുവിന്റെ ചിത്രം കൊത്തിവച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
With input from PTI