JOB & EDUCATION

കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് -കരുനാഗപ്പള്ളി

കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതിയില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് കരാര്‍ നിയമനം നടത്തും. സിവില്‍/ക്രിമിനല്‍ കോടതികളില്‍ നിന്നും വിരമിച്ചവര്‍ക്ക് അപേക്ഷിക്കാം. നീതിന്യായ വകുപ്പില്‍ നിന്നും വിരമിച്ച അപേക്ഷകരുടെ അഭാവത്തില്‍ മറ്റ് വകുപ്പുകളില്‍ നിന്ന് വിരമിച്ച യോഗ്യതയുളളവരെയും പരിഗണിക്കും. പ്രായപരിധി: 62 വയസ്. അപേക്ഷകള്‍ ഫോട്ടോ പതിച്ച ബയോഡേറ്റയും വയസ്, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം ‘ജില്ലാ ജഡ്ജ്, ജില്ലാ കോടതി, കൊല്ലം’ വിലാസത്തില്‍ ഓഗസ്റ്റ് 14നകം അപേക്ഷിക്കണം.

With input from PRD Kerala

Related Articles

Back to top button