‘സാഹസം’ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി: ‘നറു തിങ്കൾ പൂവേ…’

ബിബിൻ കൃഷ്ണ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘സാഹസം’-ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ഓഗസ്റ്റ് എട്ടിന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് ‘നറു തിങ്കൾ പൂവേ…’ എന്ന ഗാനം ഇപ്പോൾ റിലീസ് ചെയ്തത്.
സൂരജ് സന്തോഷും ചിന്മയിയും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ബിബിൻ അശോകനാണ്. സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും മനോഹരമായ നിമിഷങ്ങൾ കോർത്തിണക്കിയ ഈ ഗാനം ചിത്രത്തിന്റെ മറ്റൊരു ഭാവം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നു. ഗാനരംഗങ്ങളിൽ ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം അണിനിരക്കുന്നുണ്ട്.
’21 ഗ്രാം’, ‘ഫീനിക്സ്’ എന്നീ ശ്രദ്ധേയ ചിത്രങ്ങൾക്ക് ശേഷം ഫ്രണ്ട് റോ പ്രൊഡക്ഷൻസിന്റെ ബാനറിൽ റിനീഷ് കെ.എൻ. നിർമ്മിക്കുന്ന ചിത്രമാണ് ‘സാഹസം’.
പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നരേൻ, ബാബു ആന്റണി, അൽത്താഫ് സലിം, ശബരീഷ് വർമ്മ, സജിൻ ചെറുകയിൽ, റംസാൻ മുഹമ്മദ്, മേജർ രവി, വിനീത് തട്ടിൽ, ഗൗരി കൃഷ്ണ, ജാപി, ഹരി ശിവരാം, ടെസ്സാ ജോസഫ്, വർഷ രമേഷ്, ജയശ്രീ ആൻസലിം എന്നിവരാണ്. കൂടാതെ, അജു വർഗീസ് ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
അണിയറ പ്രവർത്തകർ:
തിരക്കഥ-സംഭാഷണം: ബിബിൻ കൃഷ്ണ, യദുകൃഷ്ണ, ദയാ കുമാർ
ഗാനങ്ങൾ: വിനായക് ശശികുമാർ, വൈശാഖ് സുഗുണൻ
ഛായാഗ്രഹണം: ആൽബി
എഡിറ്റിംഗ്: കിരൺ ദാസ്
കലാസംവിധാനം: സുനിൽ കുമാരൻ
മേക്കപ്പ്: സുധി കട്ടപ്പന
കോസ്റ്റ്യൂം ഡിസൈൻ: അരുൺ മനോഹർ
നിശ്ചല ഛായാഗ്രഹണം: ഷൈൻ ചെട്ടികുളങ്ങര
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: പാർത്ഥൻ
അസ്സോസ്സിയേറ്റ് ഡയറക്ടർ: നിധീഷ് നമ്പ്യാർ
ഡിസൈൻ: യെല്ലോ ടൂത്ത്
ആക്ഷൻ: ഫീനിക്സ് പ്രഭു
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷിനോജ് ഒടാണ്ടയിൽ, രഞ്ജിത്ത് ഭാസ്ക്കരൻ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: ജിതേഷ് അഞ്ചുമന, ആന്റണി കുട്ടമ്പുഴ
പ്രൊഡക്ഷൻ കൺട്രോളർ: ഷിഹാബ് വെണ്ണല
സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.
വാര്‍ത്ത: വാഴൂര്‍ ജോസ്