INDIA NEWSKERALA NEWSTOP NEWS
പാനൂർ വടിവാൾ ആക്രമണത്തിൽ കേസ്; 50-ഓളം സിപിഎം പ്രവർത്തകർക്കെതിരെ കുറ്റം ചുമത്തി.

കണ്ണൂർ: കണ്ണൂരിലെ പാനൂരിൽ ഇന്നലെ (ശനിയാഴ്ച) ഉണ്ടായ വടിവാൾ ആക്രമണത്തിന്റെ സംഭവത്തിൽ പോലീസ് കേസെടുത്തു. പോലീസ് വാഹനം തകർത്തതടക്കം കുറ്റം ചുമത്തിയാണ് അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തിരിക്കുന്നത്.
ശരത്ത്, അശ്വന്ത്, അനുവിൻ, ആഷിക്, സച്ചിൻ, ജീവൻ എന്നിവരാണ് അക്രമ സംഭവങ്ങൾക്ക് നേതൃത്വം നൽകിയതെന്നാണ് പ്രാഥമിക വിവരം. യുഡിഎഫിന്റെ വിജയ ആഹ്ലാദ പ്രകടനത്തിനിടെ സിപിഎം പ്രവർത്തകനായ ശരത്ത് കാറിൽ എത്തിയപ്പോൾ പ്രവർത്തകർ കാർ തടഞ്ഞ് അസഭ്യം പറഞ്ഞതാണ് സംഘർഷം തുടങ്ങാൻ കാരണമായതെന്നാണ് ഒരു വിഭാഗം നൽകുന്ന സൂചന. (ഐ.ടി)

For more details: The Indian Messenger