GULF & FOREIGN NEWSTOP NEWS

ഒമാൻ കടലിൽ എണ്ണക്കപ്പലിന് നേരെ ഡ്രോൺ ബോട്ട് ആക്രമണം; ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു.

Sponsored

മസ്‌കറ്റ്: ഒമാൻ തീരത്ത് മാർഷൽ ഐലൻഡ്‌സ് പതാകയുള്ള ‘എംകെഡി വ്യോം’ (MKD VYOM) എന്ന എണ്ണക്കപ്പലിന് നേരെ റിമോട്ട് കൺട്രോൾ ഡ്രോൺ ബോട്ട് ആക്രമണം. തിങ്കളാഴ്ച നടന്ന ആക്രമണത്തിൽ കപ്പലിന് തീപിടിക്കുകയും കപ്പലിലുണ്ടായിരുന്ന ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെടുകയും ചെയ്തു. മസ്‌കറ്റ് ഗവർണറേറ്റിലെ തീരത്തുനിന്ന് ഏകദേശം 52 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.

കപ്പലിന്റെ പ്രധാന എഞ്ചിൻ റൂമിലുണ്ടായ ശക്തമായ സ്ഫോടനമാണ് ഇന്ത്യൻ പൗരന്റെ ജീവനെടുത്തത്. കപ്പലിലുണ്ടായിരുന്ന ബാക്കി 21 ജീവനക്കാരെ ഒമാൻ മാരിടൈം സെക്യൂരിറ്റി സെന്ററിന്റെ ഏകോപനത്തിൽ വിജയകരമായി രക്ഷപ്പെടുത്തി. ഇതിൽ 16 ഇന്ത്യക്കാരും നാല് ബംഗ്ലാദേശികളും ഒരു യുക്രെയ്ൻ പൗരനുമാണുള്ളത്. ഇവരെ പനാമൻ കപ്പലായ ‘എംവി സാൻഡിലേക്ക്’ മാറ്റി. ഏകദേശം 59,463 ടൺ എണ്ണയുമായി പോവുകയായിരുന്നു കപ്പൽ. നിലവിൽ ഒമാൻ റോയൽ നേവി കപ്പൽ തകർന്ന ടാങ്കറിനെ നിരീക്ഷിച്ചുവരികയാണ്. (Muscat Daily)

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button