INDIA NEWSTOP NEWS

പി.എസ്.സി പരീക്ഷാ തട്ടിപ്പ്: ആദ്യ അറസ്റ്റ് രേഖപ്പെടുത്തി അന്വേഷണ സംഘം; മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷ് പിടിയിൽ.

Sponsored

തിരുവനന്തപുരം: സംസ്ഥാനത്തെ പി.എസ്.സി പരീക്ഷാ തട്ടിപ്പ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം. മുൻ പി.എസ്.സി ഉദ്യോഗസ്ഥനായ പി. സതീഷാണ് അറസ്റ്റിലായത്. സംസ്ഥാന ആസൂത്രണ ബോർഡിലെ നിയമനവുമായി ബന്ധപ്പെട്ട തട്ടിപ്പ കേസിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പി.എസ്.സിയിലെ പരീക്ഷാ വിഭാഗത്തിന്റെ ചുമതലയുണ്ടായിരുന്ന വ്യക്തിയാണ് സതീഷ്.

കഴിഞ്ഞ ദിവസമാണ് കേസിൽ ഇയാളെ പ്രതി ചേർത്തത്. കോഴിക്കോട് നിന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷം പി.എസ്.സിയിൽ നിന്ന് വിരമിച്ച സതീഷ്, വിവാദമായ പരീക്ഷയുടെ മൂല്യനിർണ്ണയ ചുമതല വഹിച്ചിരുന്ന പ്രധാന ഉദ്യോഗസ്ഥനായിരുന്നു.

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button