INDIA NEWSTOP NEWS
കൊല്ലത്ത് രാത്രിയിൽ ചായ കുടിക്കാൻ ബൈക്കുമായി പുറത്തിറങ്ങിയ 17കാരൻ അപകടത്തിൽ മരിച്ചു.

കൊല്ലം: കുളത്തൂപ്പുഴയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. കല്ലുവെട്ടാൻകുഴി ചരുവിള പുത്തൻവീട്ടിൽ ആകാശ് (17) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയായിരുന്നു അപകടം നടന്നത്.
കുളത്തൂപ്പുഴ സാംനഗർ റോഡിൽനിന്ന് അഞ്ചൽ റോഡിലേക്ക് ബൈക്കിൽ പോവുകയായിരുന്ന ആകാശ് ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോഴാണ് അപകടത്തിൽപ്പെട്ടത്. പച്ചക്കടയ്ക്ക് സമീപം നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിലിടിച്ച ശേഷം തൊട്ടടുത്ത വീടിന്റെ മതിലിലിടിച്ച് മറിയുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ആകാശിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
For more details: The Indian Messenger



