GULF & FOREIGN NEWSTOP NEWS
ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇസ്രായേൽ; വാർത്ത നിഷേധിച്ച് ഇറാൻ.

ടെൽ അവീവ്/ടെഹ്റാൻ: ഇസ്രായേലും അമേരിക്കയും ശനിയാഴ്ച ഇറാനിൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇസ്രായേൽ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖമേനിയുടെ ശരീരം കണ്ടെത്തിയതായി ഇസ്രായേലി ഉദ്യോഗസ്ഥർ അവകാശപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഈ വാർത്ത ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഖമേനിയും പ്രസിഡന്റ് മസൂദ് പെസെഷ്കിയാനും സുരക്ഷിതരാണെന്നും ശത്രുക്കൾ മനഃശാസ്ത്രപരമായ യുദ്ധം (Mental Warfare) നടത്തുകയാണെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയവും ഉന്നത ഉദ്യോഗസ്ഥരും പ്രതികരിച്ചു. (Iranintl) https://www.iranintl.com/en/liveblog/202602288143
For more details: The Indian Messenger



