GULF & FOREIGN NEWSTOP NEWS

ദോഹയിലേക്കും തിരിച്ചും ഖത്തർ എയർവേയ്‌സ് പരിമിതമായ സർവീസുകൾ നടത്തുന്നു.

Sponsored

ദോഹ: മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് യാത്രക്കാരുടെ സൗകര്യാർത്ഥം ഖത്തർ എയർവേയ്‌സ് വരും ദിവസങ്ങളിൽ പരിമിതമായ സർവീസുകൾ നടത്തുമെന്ന് അറിയിച്ചു. സിവിൽ ഏവിയേഷൻ അതോറിറ്റി അനുവദിച്ച പ്രത്യേക എമർജൻസി എയർ കോറിഡോറുകൾ വഴിയായിരിക്കും ഈ സർവീസുകൾ. മാർച്ച് 9 തിങ്കളാഴ്ച ദോഹയിൽ നിന്ന് ലണ്ടൻ, ഡൽഹി, ഇസ്ലാമാബാദ് ഉൾപ്പെടെയുള്ള ഒമ്പത് നഗരങ്ങളിലേക്ക് വിമാനങ്ങൾ പുറപ്പെടും.

Sponsored

കൊച്ചി (COK), മുംബൈ (BOM), ഡൽഹി (DEL) ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കുള്ള സർവീസുകൾ മാർച്ച് 10-ന് ഉണ്ടായിരിക്കും. തിരിച്ചുള്ള സർവീസുകൾ മാർച്ച് 10, 11 തീയതികളിൽ നടക്കും.

Sponsored

ഇത് സാധാരണ നിലയിലുള്ള സർവീസുകൾ പുനരാരംഭിക്കലല്ലെന്നും വിമാനത്താവളത്തിൽ എത്തുന്നതിന് മുമ്പ് യാത്രക്കാർക്ക് കൺഫേം ചെയ്ത ടിക്കറ്റ് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ അറിയിച്ചു. വ്യോമപാത ഔദ്യോഗികമായി തുറക്കുന്നത് വരെ താൽക്കാലിക സസ്പെൻഷൻ തുടരുമെന്നും ഖത്തർ എയർവേയ്‌സ് വ്യക്തമാക്കി. (QNA)

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button