INDIA NEWSKERALA NEWS

കെ.എം.എം.എൽ എം.എസ് യൂണിറ്റിൽ തൊഴിലാളി പണിമുടക്ക്; കുടിയൊഴിപ്പിക്കപ്പെട്ടവരെ തഴയുന്നതായി പരാതി.

ചവറ: കെ.എം.എം.എൽ (KMML) എം.എസ് യൂണിറ്റിലെ കുടിയൊഴിപ്പിക്കപ്പെട്ട ഡി.സി.ഡബ്ല്യു (DCW) തൊഴിലാളികളെ സ്ഥിരപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് തൊഴിലാളികൾ പണിമുടക്കി. കമ്പനിയുടെ വികസന പ്രവർത്തനങ്ങൾക്കായി വീടും വസ്തുവും തുച്ഛമായ വിലയ്ക്ക് വിട്ടുനൽകിയ തങ്ങളെ അവഗണിച്ച്, ഒരു വിഭാഗം തൊഴിലാളികളെ മാത്രം കാഷ്വൽ വർക്കേഴ്സായി നിയമിക്കാനുള്ള ഏകപക്ഷീയമായ തീരുമാനത്തിനെതിരെയാണ് പ്രതിഷേധം. മുൻഗണനയ്ക്ക് അർഹതയുള്ള തങ്ങളെ തഴഞ്ഞതിൽ പ്രതിഷേധിച്ചാണ് തൊഴിലാളികൾ പണിമുടക്കിലേക്ക് നീങ്ങിയത്. സമരത്തിന് മുന്നോടിയായി നടന്ന യോഗത്തിൽ എ.ഡി. പി. ജർമ്മിയാസ്, സന്തോഷ് തുപ്പാശ്ശേരി, സി.പി. സുധീഷ് കുമാർ, ജോസ് വിമൽരാജ്, നെറ്റോ, സിനിൽ, സന്തോഷ് ഇടയിലമുറി, സുമേഷ് തുടങ്ങിയവർ സംസാരിച്ചു. ( (Chavara News)

For more details: The Indian Messenger

Related Articles

Back to top button