INDIA NEWSKERALA NEWS

ഓച്ചിറയിൽ ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു; നിർമ്മാണത്തിലെ അശാസ്ത്രീയതയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം.

Sponsored

കൊല്ലം: ഓച്ചിറയിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി ഓട നിർമ്മിക്കാനെടുത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ചു. ഓച്ചിറ കണ്ടല്ലൂർ സ്വദേശി അജി (50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടവിവരം പുറംലോകമറിയുന്നത്. അജി സഞ്ചരിച്ചിരുന്ന ബൈക്ക് കുഴിയിലേക്ക് മറിയുകയായിരുന്നു. മൃതദേഹം നിലവിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തെത്തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള ജനരോഷമാണ് ഉയരുന്നത്. ദേശീയപാത നിർമ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിക്കുന്നു. അപകടഭീഷണി ഉയർത്തുന്ന രീതിയിലുള്ള കുഴികളെക്കുറിച്ച് നേരത്തെ പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുത്തില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കാതെയും നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. (NM)

Sponsored

For more details: The Indian Messenger

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button