INDIA NEWS
ജില്ലാ ലൈബ്രറി കൗണ്‍സിലിന് പുതിയ ആസ്ഥാനമന്ദിരം മന്ത്രി കെ എന്‍ ബാലഗോപാല്‍ ജൂലൈ 26ന് ഉദ്ഘാടനം ചെയ്യും

ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുതിയ ആസ്ഥാനമന്ദിരം ചിന്നക്കട-ആശ്രാമം റോഡില്‍. ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍ ജൂലൈ 26 വൈകിട്ട് നാലിനു ഉദ്ഘാടനം നിര്‍വഹിക്കും. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എം നൗഷാദ് എം.എല്‍.എ, മേയര്‍ ഹണി ബെഞ്ചമിന്‍, ഡെപ്യൂട്ടി മേയര്‍ എസ് ജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ പി കെ ഗോപന്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ ബി മുരളീകൃഷ്ണന്‍, സെക്രട്ടറി ഡി. സുകേശന്‍, ലൈബ്രറി കൗണ്‍സില്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി വിവിധ കലാപരിപാടികള്‍ നടത്തും.വായനക്കാരുടെ മനസ്സില്‍ പതിഞ്ഞ കഥാപാത്രങ്ങളെ അരങ്ങില്‍ എത്തിക്കുന്ന ‘കഥയും വരയും’ 25ന് വൈകിട്ട് മൂന്നിന് ചിന്നക്കട റസ്റ്റ് ഹൗസിന് സമീപം അരങ്ങേറും. വൈകിട്ട് അഞ്ചിന് വിളംബര യാത്രയുമുണ്ടാകും.
കൊല്ലം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ നടത്തുന്ന ‘മധുര വിതരണം’ ജൂലൈ 26 ഉച്ചയ്ക്ക് രണ്ടുമണിക്ക്. ഡോ നിത്യ പി. വിശ്വം, ഡോ. സ്മിത ജെ പി എന്നിവര്‍ നയിക്കുന്ന ‘നടന കേളി’ 2.30നും അഖില്‍ പി. ധര്‍മജന്റെ റാം കെയര്‍ ഓഫ് ആനന്ദി, കെ ദാമോദരന്റെ പാട്ടബാക്കി, ജയമോഹന്റെ നൂറു സിംഹാസനങ്ങള്‍ എന്നിവ അവതരിപ്പിക്കുന്ന ‘റീഡിങ് റൂം’ നാടകങ്ങള്‍ വൈകിട്ട് അഞ്ചിന്. 5.30 ന് ദേവന്‍ കലാഗ്രാമം അവതരിപ്പിക്കുന്ന കലാ സായാഹ്നവും ഒരുക്കിയിട്ടുണ്ട്.
With input from PRD Kerala