INDIA NEWSKERALA NEWS

കേരളത്തിൽ വോട്ടർ പട്ടിക പുതുക്കൽ പൂർത്തിയായി; 24.4 ലക്ഷം പേർ കരട് പട്ടികയ്ക്ക് പുറത്തായേക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പുതുക്കുന്നതിനുള്ള പ്രത്യേക തീവ്ര പരിഷ്കരണ (SIR) നടപടികളുടെ ഭാഗമായുള്ള വിവരശേഖരണം വ്യാഴാഴ്ച അവസാനിച്ചു. ഇതോടെ, ഡിസംബർ 23-ന് പ്രസിദ്ധീകരിക്കുന്ന കരട് പട്ടികയിൽ നിന്ന് ഏകദേശം 24.49 ലക്ഷം പേർ പുറത്തായേക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു.

മരണപ്പെട്ടവർ, താമസം മാറിയവർ, സ്ഥലത്തില്ലാത്തവർ (ASD വിഭാഗം) എന്നിവരെയാണ് പ്രധാനമായും പട്ടികയിൽ നിന്ന് ഒഴിവാക്കുന്നത്. ഒഴിവാക്കപ്പെട്ടവരിൽ 6.49 ലക്ഷം പേർ മരിച്ചവരും, 8.21 ലക്ഷം പേർ സ്ഥിരമായി താമസം മാറിയവരുമാണ്. 6.89 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ല. കൂടാതെ 1.34 ലക്ഷം ഇരട്ടിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. വോട്ടർ പട്ടിക പുതുക്കൽ ഫോമുകൾ സ്വീകരിക്കാൻ വിസമ്മതിച്ച 1.86 ലക്ഷം പേരും ഇതിൽ ഉൾപ്പെടുന്നു.

ലിസ്റ്റ് രാഷ്ട്രീയ പാർട്ടി ഏജന്റുമാർക്ക് കൈമാറിയിട്ടുണ്ട്. വിട്ടുപോയ വോട്ടർമാരെ കണ്ടെത്താൻ ഇവരുടെ സഹായം തേടും. പുതിയ വോട്ടർമാർക്ക് 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പത്രികാ സമർപ്പണത്തിന്റെ അവസാന ദിവസം വരെ പേര് ചേർക്കാൻ അവസരമുണ്ടാകും. ഡിസംബർ 23 മുതൽ ഒരു മാസത്തേക്ക് കരട് പട്ടികയിന്മേൽ പരാതികളും ആക്ഷേപങ്ങളും അറിയിക്കാം. (TNIE)

For more details: The Indian Messenger

Related Articles

Back to top button