INDIA NEWS

ചെറിയനാട് സർക്കാർ ആയൂർവേദ ആശുപത്രി ഉപകേന്ദ്രത്തിൻ്റെയും വായനശാലയുടെയും ഉദ്ഘാടനം നാളെ (14) മന്ത്രി സജി ചെറിയാൻ നിർവഹിക്കും

ചെറിയനാട് ഗ്രാമപഞ്ചായത്തിലെ സർക്കാർ ആയുർവേദ ആശുപത്രി ഉപകേന്ദ്രവും നവീകരിച്ച വായനശാലയും നാളെ (ജൂലൈ 14 ന്) വൈകിട്ട് അഞ്ച് മണിക്ക് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മൂന്നാം വാർഡിലെ തുരുത്തിമേൽ സാംസ്കാരിക നിലയത്തിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്ന രമേശൻ അധ്യക്ഷയാകും.

ചെറിയനാട് പഞ്ചായത്തിലെ ഏഴാം വാർഡിൽ ചെറുവല്ലൂരിലാണ് ആയുർവേദ ആശുപത്രി പ്രവർത്തിക്കുന്നത്. പഞ്ചായത്തിൻ്റെ വടക്കു ഭാഗത്തുള്ള ഏഴു വാർഡുകളിലുള്ളവരുടെ യാത്രാ സൗകര്യം പരിഗണിച്ചാണ് മൂന്നാം വാർഡിൽ ഉപകേന്ദ്രം ആരംഭിക്കുന്നത്.

ബുധനാഴ്ച്ചകളിൽ ഇവിടെ ഡോക്ടറുടെ സേവനവും മറ്റു ദിവസങ്ങളിൽ മരുന്നു വിതരണവുമുണ്ടാകും.

ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം പി വിശിഷ്ടാതിഥിയാകും. ഔഷധി ചെയർപേഴ്സൺ ശോഭന ജോർജ്, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ എം സലിം എന്നിവർ മുഖ്യാതിഥികളാകും. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും. വിവിധ മേഖലകളിൽ കഴിവുതെളിയിച്ച പ്രതിഭകളെയും പരിപാടിയിൽ ആദരിക്കും.

With input from PRD KERALA

Related Articles

Back to top button