INDIA NEWSKERALA NEWSTOP NEWS
മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു.

എറണാകുളം: മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി (90) അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് കൊച്ചി എളമക്കരയിലെ വസതിയിൽ വിശ്രമത്തിലായിരുന്ന അവർ ഇന്ന് (ഡിസംബർ 30) ഉച്ചയോടെയാണ് വിടവാങ്ങിയത്. പക്ഷാഘാതം ബാധിച്ചതിനെത്തുടർന്ന് ദീർഘകാലമായി ചികിത്സയിലായിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരി ലാൽ മറ്റൊരു മകനാണ്.
സിനിമയുടെ തിരക്കുകൾക്കിടയിലും അമ്മയുടെ ആരോഗ്യകാര്യങ്ങളിൽ മോഹൻലാൽ അതീവ ശ്രദ്ധാലുവായിരുന്നു. തന്റെ വളർച്ചയിൽ നിഴലായി നിന്ന അമ്മയെക്കുറിച്ച് പല വേദികളിലും അദ്ദേഹം വൈകാരികമായി സംസാരിച്ചിട്ടുണ്ട്. “സദയം”, “തന്മാത്ര” തുടങ്ങിയ സിനിമകളിൽ തന്റെ കഥാപാത്രങ്ങൾ അനുഭവിക്കുന്ന വേദന കണ്ടുനിൽക്കാൻ ആവില്ലെന്ന് ഒരഭിമുഖത്തിൽ ശാന്തകുമാരി അമ്മ പറഞ്ഞത് മലയാളികൾ ഇന്നും ഓർക്കുന്നു. ലോകത്ത് എവിടെയാണെങ്കിലും ദിവസവും അമ്മയുമായി സംസാരിക്കാറുണ്ടെന്ന് മോഹൻലാൽ തന്റെ ബ്ലോഗുകളിൽ കുറിച്ചിരുന്നു. മാതാപിതാക്കളുടെ സ്മരണാർത്ഥമാണ് ‘വിശ്വശാന്തി ഫൗണ്ടേഷൻ’ എന്ന ജീവകാരുണ്യ സംഘടനയ്ക്ക് അദ്ദേഹം രൂപം നൽകിയത്. സംസ്കാരം നാളെ നടക്കും. ചലച്ചിത്ര-സാംസ്കാരിക മേഖലയിലെ പ്രമുഖർ ലാലിന്റെ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി വരികയാണ്. (Malayalam News)

For more details: The Indian Messenger