‘കേര’പദ്ധതി ബോധവല്‍ക്കരണ ശില്പശാല സംഘടിപ്പിച്ചു

കേരളത്തില കാര്‍ഷിക മേഖലയുടെ സമഗ്ര വളര്‍ച്ചയ്ക്കും കാലാവസ്ഥാ വ്യതിയാന പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും ലോക ബാങ്ക് സഹായത്തോടെ കൃഷിവകുപ്പ് നടപ്പിലാക്കുന്ന ‘കേര’ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ കൃഷി, വ്യവസായം, അനുബന്ധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ ബോധവല്‍ക്കരണ ശില്പശാല ഹോട്ടല്‍ നാണിയില്‍ എം മുകേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ കലക്ടര്‍ ചുമതലയുള്ള എ.ഡി.എം ജി.നിര്‍മ്മല്‍ കുമാര്‍ മുഖ്യാതിഥിയായി. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ എസ് ശിവകുമാര്‍ അദ്ധ്യക്ഷനായി. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എം.എസ്.അനീസ മുഖ്യപ്രഭാഷണം നടത്തി. ആത്മ പ്രോജക്ട് ഡയറക്ടര്‍ ജോജി മറിയം ജോര്‍ജ്, കേര പ്രോജക്ട് പ്രോക്യുര്‍മെന്റ് ഓഫീസര്‍ സി. സുരേഷ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ ശ്രീ. ബിനു ബാലകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു.
With input from KeralaNews.Gov