FILMSKERALA NEWSTOP NEWS

ഡോസ്: പുതിയ മെഡിക്കൽ ക്രൈം ത്രില്ലർ ആരംഭിച്ചു

യുവനായകൻ സിജു വിൽസനെ നായകനാക്കി നവാഗതനായ അഭിലാഷ് ആർ. നായർ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ഡോസ്’. എസിനിമാറ്റിക് ഫിലിംസിൻ്റെ ബാനറിൽ ഷാൻ്റോ തോമസ് നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ആഗസ്റ്റ് 19-ന് റാന്നി വടശ്ശേരിക്കരയിലുള്ള അയ്യപ്പ മെഡിക്കൽ കോളേജിൽ ആരംഭിച്ചു.

വടശ്ശേരിക്കര പഞ്ചായത്ത് പ്രസിഡന്റ് ലതാ മോഹൻ ആദ്യ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിന് തുടക്കമിട്ടത്. നടൻ ജഗദീഷ് സ്വിച്ചോൺ കർമ്മവും അശ്വിൻ കെ. കുമാർ ഫസ്റ്റ് ക്ലാപ്പും നൽകി. ജഗദീഷ്, അശ്വിൻ, നിരവധി ജൂനിയർ കലാകാരന്മാർ എന്നിവർ പങ്കെടുത്ത രംഗമാണ് ആദ്യം ചിത്രീകരിച്ചത്.

ഏഷ്യാനെറ്റ് ചാനലിൽ പ്രോഗ്രാം പ്രൊഡ്യൂസറായിരുന്ന അഭിലാഷ്, ‘ആൻ്റഗോണിസ്റ്റ്’, ‘തിരുവ്’ എന്നീ ഷോർട്ട് ഫിലിമുകളിലൂടെ ശ്രദ്ധ നേടിയിട്ടുണ്ട്. ‘ദൂരെ’ എന്ന മ്യൂസിക് ആൽബവും അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ലോകമെമ്പാടുമുള്ള മെഡിക്കൽ ക്രൈമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമ ഒരുക്കുന്നത്. പേരു സൂചിപ്പിക്കുന്നതുപോലെ ഒരു ഹൈഡോസ് ക്രൈം ത്രില്ലറായിരിക്കും ഈ ചിത്രം.

അങ്കിത് ത്രിവേദി, കുര്യൻ മാത്യു, ജോജോണി ചിറമ്മൽ (വണ്ടർ മൂവി പ്രൊഡക്ഷൻസ്, മസ്കറ്റ് മൂവി മേക്കേഴ്സ്, സിനിമ നെറ്റ്‌വർക്ക്, വിൽസൺ പിക്ചേഴ്സ്) എന്നിവരാണ് കോ-പ്രൊഡ്യൂസർമാർ. രഘുനാഥ്, കൃഷാ കുറുപ്പ്, റിതാ ഫാത്തിമ എന്നിവരും ചിത്രത്തിൽ പ്രധാന താരങ്ങളാണ്.

പ്രധാന അണിയറ പ്രവർത്തകർ:


ഛായാഗ്രഹണം: വിഷ്ണു പ്രസാദ്
എഡിറ്റിംഗ്: ശ്യാം ശശിധരൻ
പ്രൊഡക്ഷൻ ഡിസൈൻ: അപ്പു മാരായ
മേക്കപ്പ്: പ്രണവ് മാസ്കൺ
കോസ്റ്റ്യൂം ഡിസൈൻ: സുൽത്താന റസാഖ്
പ്രൊജക്റ്റ് ഡിസൈൻ: മനോജ് കുമാർ പാരിപ്പള്ളി
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ: അനന്തു ഹരി
പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ: ഭാഗ്യരാജ് പെഴുംപാറ
കാസ്റ്റിംഗ്: സൂപ്പർ ഷിബു
ആക്ഷൻ: കലൈ കിംഗ്സ്റ്റൺ
മാർക്കറ്റിംഗ് ഹെഡ്: കണ്ടൻ്റ് ഫാക്ടറി ആൻ്റണി വർഗീസ്
സ്റ്റിൽസ്: നൗഷാദ്
ഡിസൈൻ: യെല്ലോ ടൂത്ത്
പ്രൊഡക്ഷൻ മാനേജർ: ജോബി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജിബി കണ്ടഞ്ചേരി
പ്രൊഡക്ഷൻ കൺട്രോളർ: പ്രസാദ് നമ്പ്യാങ്കാവ്

ചിത്രത്തിൻ്റെ ഷൂട്ടിംഗ് റാന്നി, പത്തനംതിട്ട ഭാഗങ്ങളിലായി പൂർത്തിയാക്കും.


വാര്‍ത്ത: വാഴൂർ ജോസ്.

For more details: The Indian Messenger

Related Articles

Back to top button