GULF & FOREIGN NEWSTOP NEWS

ഹിസ്ബുള്ളയുടെ തിരിച്ചടിക്ക് പിന്നാലെ ലബനനിൽ ഇസ്രായേൽ പ്രത്യാക്രമണം; ബെയ്റൂട്ടിൽ ഉഗ്രസ്ഫോടനങ്ങൾ.

Sponsored

ഇറാൻ പരമോന്നത നേതാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് ഹിസ്ബുള്ള ഇസ്രായേലിന് നേരെ റോക്കറ്റുകൾ തൊടുത്തുവിട്ടതിനെത്തുടർന്ന് ലബനനിൽ ശക്തമായ വ്യോമാക്രമണം നടത്തി ഇസ്രായേൽ സൈന്യം. തിങ്കളാഴ്ച പുലർച്ചെ തലസ്ഥാനമായ ബെയ്റൂട്ടിലുൾപ്പെടെ ഇസ്രായേൽ യുദ്ധവിമാനങ്ങൾ മിസൈലുകൾ വർഷിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2024 നവംബറിൽ പ്രാബല്യത്തിൽ വന്ന വെടിനിർത്തൽ കരാറിന് ശേഷം ഹിസ്ബുള്ള ഇസ്രായേലിന് നേരെ നടത്തുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്. ബെയ്റൂട്ടിലെയും തെക്കൻ ലബനനിലെയും ഹിസ്ബുള്ളയുടെ മുതിർന്ന നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ സേന അറിയിച്ചു. ആക്രമണത്തെത്തുടർന്ന് ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ നിന്ന് വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടതായും കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായും റിപ്പോർട്ടുകളുണ്ട്. (TNIE)

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button