INDIA NEWSKERALA NEWSTOP NEWS

ബംഗാൾ ഉൾക്കടലിൽ ‘മോൻതാ’ ചുഴലിക്കാറ്റ് രൂപപ്പെട്ടു ; കേരളത്തിൽ മഴ തുടരും

അതിതീവ്ര ന്യൂനമർദം ( Deep Depression ) തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെയും മുകളിലായി ‘മോൻതാ’ (Montha) ചുഴലിക്കാറ്റായി (Cyclonic Storm) ശക്തി പ്രാപിച്ചു സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .ഇത് വടക്കു പടിഞ്ഞാറ് ദിശയിൽ നീങ്ങി, ഒക്ടോബർ 28-നു രാവിലെയോടെ ഒരു തീവ്ര ചുഴലിക്കാറ്റായി (Severe Cyclonic Storm) വീണ്ടും ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഒക്ടോബർ 28-നു വൈകുന്നേരം/രാത്രിയോടെ ആന്ധ്രാപ്രദേശ് തീരത്ത് മച്ചിലിപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിൽ കാക്കിനടക്കു സമീപം തീവ്ര ചുഴലിക്കാറ്റായി മണിക്കൂറിൽ പരമാവധി 110 കിലോമീറ്റർ വരെ വേഗതയിൽ ഇത് കരയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്.അറബിക്കടലിൽ തീവ്ര ന്യൂനമർദം തുടരുന്നു
മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദം ( Depression ) സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . ഇത് അടുത്ത 48 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്ക് – വടക്കു കിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ട് .
കേരളത്തിൽ അടുത്ത 5 ദിവസം നേരിയ/ ഇടത്തരം മഴയോ ഇടിയോടുകൂടിയ മഴക്കോ സാധ്യതയുണ്ട് . ഒക്ടോബർ 27 ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും ഒക്ടോബർ 27, 28 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

With input from Keralanews.gov

For more details: The Indian Messenger

Related Articles

Back to top button