FILMS

ദ കേസ് ഡയറി: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

സമീപകാലത്തെ മികച്ച ക്രൈം ആക്ഷൻ ത്രില്ലറായ ‘ഡിഎൻഎ’ക്ക് ശേഷം ബെൻസി പ്രൊഡക്ഷൻസിൻ്റെ ബാനറിൽ കെ.വി. അബ്ദുൾ ഖാദർ നിർമ്മിച്ച് ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ദ കേസ് ഡയറി’. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.

യുവനായകൻ അഷ്കർ സൗദാൻ പോലീസ് യൂണിഫോമിൽ പ്രത്യക്ഷപ്പെടുന്ന പോസ്റ്ററിൽ വിജയരാഘവൻ, രാഹുൽ മാധവ്, സാക്ഷി അഗർവാൾ, ഗോകുലൻ തുടങ്ങിയ പ്രമുഖ താരങ്ങളുമുണ്ട്. ആകാംഷ ജനിപ്പിക്കുന്ന ഈ പോസ്റ്റർ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. ‘ഡിഎൻഎ’ക്ക് ശേഷം അഷ്കർ സൗദാൻ നായകനാകുന്ന ചിത്രം കൂടിയാണിത്.

പോലീസ് ഉദ്യോഗസ്ഥനായ ക്രിസ്റ്റി സാമിൻ്റെ ഒരു കേസന്വേഷണത്തിൻ്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിൻ്റെ കഥ വികസിക്കുന്നത്. ഒരു കൊമേഴ്സ്യൽ ചിത്രമെന്ന നിലയിൽ ആക്ഷൻ ക്രൈം ത്രില്ലറുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന അവതരണം ചിത്രത്തിൻ്റെ വിജയത്തിൽ നിർണായകമാണ്. ‘ദ കേസ് ഡയറി’യെ ഒരു മികച്ച ക്രൈം ത്രില്ലറായി ഒരുക്കാൻ അണിയറപ്രവർത്തകർ ശ്രമിച്ചിട്ടുണ്ടെന്ന് അണിയറപ്രവർത്തകർ പറയുന്നു.

വിജയരാഘവൻ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രാഹുൽ മാധവ്, റിയാസ് ഖാൻ, അമീർ നിയാസ്, സാക്ഷി അഗർവാൾ, കിച്ചു ടെല്ലസ്, ബാല മേഘനാഥൻ, ഗോകുലൻ, ബിജുക്കുട്ടൻ, നീരജ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ.

വിവേക് വടശ്ശേരി, ഷമീം കൊച്ചന്നൂർ എന്നിവരുടെ കഥയ്ക്ക് എ.കെ. സന്തോഷ് തിരക്കഥ രചിച്ചിരിക്കുന്നു. ബി. ഹരിനാരായണൻ, എസ്. രമേശൻ നായർ, ബിബി എൽദോസ്, ഡോ. മധു വാസുദേവൻ എന്നിവരുടെ വരികൾക്ക് വിഷ്ണു മോഹൻ സിത്താര, മധു ബാലകൃഷ്ണൻ, ഫോർ മ്യൂസിക് എന്നിവർ ഈണം പകർന്നിരിക്കുന്നു.

പശ്ചാത്തല സംഗീതം: പ്രകാശ് അലക്സ്, ഛായാഗ്രഹണം: പി. സുകുമാർ, എഡിറ്റിംഗ്: ലിജോ പോൾ, കലാസംവിധാനം: ദേവൻ കൊടുങ്ങല്ലൂർ, മേക്കപ്പ്: രാജേഷ് നെന്മാറ, കോസ്റ്റ്യൂം ഡിസൈൻ: സോബിൻ ജോസഫ്, സ്റ്റിൽസ്: നൗഷാദ് കണ്ണൂർ, സന്തോഷ് കുട്ടീസ്, പ്രൊഡക്ഷൻ ഹെഡ്: റിനി അനിൽകുമാർ, പ്രൊഡക്ഷൻ കൺട്രോളർ: അനീഷ് പെരുമ്പിലാവ്.

നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുന്ന ‘ദ കേസ് ഡയറി’ ബെൻസി പ്രൊഡക്ഷൻസ് ഉടൻ പ്രദർശനത്തിനെത്തിക്കും.

വാർത്ത തയാറാക്കിയത്: വാഴൂർ ജോസ്

Related Articles

Back to top button