INDIA NEWS

പഞ്ചാബിൽ അതിർത്തി കടന്നുള്ള കള്ളക്കടത്ത് തടയാൻ ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ ആരംഭിച്ചു.

പഞ്ചാബിൽ അതിർത്തി കടന്നുള്ള കള്ളക്കടത്ത് തടയാൻ ഡ്രോൺ വിരുദ്ധ സംവിധാനം. ചണ്ഡീഗഡ്: (ഓഗസ്റ്റ് 9) പാകിസ്താനിൽനിന്ന് ഡ്രോണുകൾ വഴി നടക്കുന്ന മയക്കുമരുന്ന്, ആയുധക്കടത്ത് തടയുന്നതിനായി ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ ശനിയാഴ്ച ഉദ്ഘാടനം ചെയ്തു. അതിർത്തി പ്രദേശങ്ങളിൽ ഇത്തരം സംവിധാനം വിന്യസിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് പഞ്ചാബെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനൊപ്പം അതിർത്തി ജില്ലയായ തരൺ താരനിൽ നടന്ന ചടങ്ങിലാണ് മാൻ മൂന്ന് ഡ്രോൺ വിരുദ്ധ സംവിധാനങ്ങൾ പുറത്തിറക്കിയത്.

ഈ ഡ്രോൺ വിരുദ്ധ സംവിധാനത്തിന് ‘ബാസ് അഖ്’ (Hawk Eye) എന്ന് പേരിട്ടിട്ടുണ്ട്. അതിർത്തി ജില്ലകളിൽ ബോർഡർ സെക്യൂരിറ്റി ഫോഴ്സുമായി (ബി.എസ്.എഫ്.) ഏകോപിപ്പിച്ച് പ്രതിരോധത്തിന്റെ രണ്ടാം നിരയായി പത്താൻകോട്ട് മുതൽ ഫാസിൽക്ക വരെ ഇത് വിന്യസിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

With input from PTI

Related Articles

Back to top button