FILMSINDIA NEWSSTORY & POEMSTOP NEWS

‘ശ്രാവണപ്പുലരി’ സംഗീത ആൽബം ആഗസ്റ്റ് 24-ന് റിലീസ് ചെയ്യും

ഹെൽത്ത് ഇൻസ്പെക്ടറായ ശ്രീകുമാർ ശ്രീരാം സംഗീതസംവിധാനം നിർവ്വഹിച്ച്, പ്രസന്നൻ ചത്തിയറ ഗാനരചന നിർവ്വഹിച്ച ‘ശ്രാവണപ്പുലരി’ എന്ന സംഗീത ആൽബം 2025 ആഗസ്റ്റ് 24-ന് വൈകുന്നേരം 7 മണിക്ക് പുറത്തിറങ്ങും. ബിനു ആന്റണി ആലപിച്ച ഈ ഗാനം സാമൂഹിക മാധ്യമങ്ങളിലൂടെയായിരിക്കും പ്രേക്ഷകരിലേക്ക് എത്തുക.

ശ്രീജിത്ത് ജി. നായർ യാണ് ചിത്രീകരണം നിർവ്വഹിച്ചിരിക്കുന്നത്. അസ്സോസിയേറ്റ് ക്യാമറയായി ഹരികൃഷ്ണൻ പ്രവർത്തിച്ചു. ബാലു ടി. നായർ, രാഖി മനോജ് എന്നിവരാണ് ആൽബത്തിൽ അഭിനയിച്ചിരിക്കുന്നത്. എഡിറ്റിംഗ് ശ്രീഹരി സുക്കുവും, കലാസംവിധാനം പ്രജു വള്ളിക്കുന്നവും നിർവ്വഹിച്ചിരിക്കുന്നു. രാജൻ മാസ്ക് ആണ് ചമയം. നിർമ്മാണ നിർവ്വഹണം അഭിജിത്ത്, ദേവജിത്ത് എന്നിവരും, പ്രൊഡക്ഷൻ കൺട്രോളർ ബിനു ഖാൻ താമരക്കുളവും ആണ്. നൃത്തസംവിധാനം നാട്യശ്രീ ദിവ്യ ശരത്ത് നിർവഹിച്ചു. ഷാജു കാനാവിൽ ചത്തിയറയിലാണ് റെക്കോർഡിംഗ് നടന്നത്. സാങ്കേതിക സഹായം നൽകിയത് ദേവനാരായണൻ, സായ്കൃഷ്ണൻ എന്നിവരാണ്.

ഈ സംഗീത ആൽബം സംഗീത പ്രേമികൾക്ക് ഒരു പുത്തൻ അനുഭവമായിരിക്കുമെന്നാണ് അണിയറപ്രവർത്തകർ പ്രതീക്ഷിക്കുന്നത്.

For more details: The Indian Messenger

Related Articles

Back to top button