FILMSTOP NEWS

ബിഗ് ബോസ് വിജയി അഖിൽ മാരാർ നായകനായി അരങ്ങേറ്റം കുറിക്കുന്ന ‘മുള്ളൻകൊല്ലി’ സെപ്റ്റംബർ 5-ന് തിയേറ്ററുകളിലേക്ക്.

Sponsored

ബിഗ് ബോസ് വിന്നറായ അഖിൽ മാരാർ മുള്ളൻകൊല്ലി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അഭിനയ രംഗത്തേക്ക് കടന്നുവരുന്നു. ഇതിനുമുമ്പ് ജോജു ജോർജ് നായകനായ ‘ഒരു താത്വിക അവലോകനം’ എന്ന ചിത്രം രചനയും സംവിധാനവും നിർവഹിച്ചിരുന്നെങ്കിലും അഭിനയ രംഗത്ത് ഇതാദ്യമാണ്. സ്റ്റാർഗേറ്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പ്രസീജ് കൃഷ്ണ നിർമ്മിച്ച് ബാബു ജോൺ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ചിത്രം സെപ്റ്റംബർ അഞ്ചിന് പ്രദർശനത്തിനെത്തും.

അഖിൽ മാരാർക്കു പുറമേ ബിഗ്‌ബോസ് താരങ്ങളായ അഭിഷേക് ശ്രീകുമാർ, കോട്ടയം നസീർ, ജാഫർ ഇടുക്കി, ജോയ് മാത്യു, നവാസ് വള്ളിക്കുന്ന്, അതുൽ സുരേഷ്, കോട്ടയം രമേശ്, ആലപ്പി ദിനേശ്, സെറീന ജോൺസൺ, കൃഷ്ണപ്രിയ, ലക്ഷ്മി ഹരികൃഷ്ണൻ, ശ്രീഷ്മ ഷൈൻ, ഐഷ ബിൻ, ശിവദാസ് മട്ടന്നൂർ, ശ്രീജിത്ത് കൈവേലി, പ്രസീജ് കൃഷ്ണ, ഉദയ കുമാർ, സുധി കൃഷ്, ആസാദ് കണ്ണാടിക്കൽ, ശശി ഐറ്റി, അർസിൻ സെബിൻ ആസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കേരള-തമിഴ്നാട് അതിർത്തിയിലെ വനമേഖലയോട് ചേർന്നുകിടക്കുന്ന, ദുരൂഹതകൾ നിറഞ്ഞ മുള്ളൻകൊല്ലി എന്ന ഗ്രാമമാണ് കഥാപശ്ചാത്തലം. അടുത്ത സുഹൃത്തിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഇവിടെയെത്തുന്ന അർജുനനും സംഘവും നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുന്നതും തുടർന്നുണ്ടാകുന്ന ഉദ്വേഗജനകമായ സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

കോ-പ്രൊഡ്യൂസേഴ്സ് – ഉദയകുമാർ, ഷൈൻ ദാസ്
ഗാനങ്ങൾ – വൈശാഖ് സുഗുണൻ, ഷാബി പനങ്ങാട്
സംഗീതം – ജെനീഷ് ജോൺ, സാജൻ. കെ. റാം
പശ്ചാത്തല സംഗീതം – സാജൻ. കെ. റാം
ഗായകർ – ഹരി ചരൺ, മധു
ഛായാഗ്രഹണം – എൽബൻ കൃഷ്ണ
എഡിറ്റിംഗ് – രജീഷ് ഗോപി
പ്രൊഡക്ഷൻ കൺട്രോളർ – ആസാദ് കണ്ണാടിക്കൽ

ന്യൂസ്: വാഴൂർ ജോസ്.

Sponsored

Sponsored

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button