ഷാജി കൈലാസ് – ജോജു ജോർജ് ചിത്രം ‘വരവ്’.


ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘വരവ്’ എന്ന് പേരിട്ടു. പ്രമുഖ നടൻ ജോജു ജോർജ് നായകനാകുന്ന ഈ സിനിമയുടെ തിരക്കഥ ഒരുക്കുന്നത് എ.കെ. സാജനാണ്. കണ്ണൻ ദേവൻ മലനിരകളിലെ തേയിലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിൽ ഒരു തേയിലത്തോട്ടം ഉടമയുടെ ജീവിതം പറയുന്ന ആക്ഷൻ ത്രില്ലറാണ് ഈ ചിത്രം.
‘Revenge is not a dirty business’ എന്ന ടാഗ്‌ലൈനോടെയെത്തുന്ന ഈ സിനിമ, പ്രതികാരത്തിന്റെ കഥയാണ് ഹൈറേഞ്ചിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നത്. വോൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജിയാണ് നിർമ്മാണം. ജോമി ജോസഫാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.
വൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ആക്ഷൻ ചിത്രത്തിന്റെ സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത് നാല് ആക്ഷൻ കൊറിയോഗ്രാഫർമാരാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖരായ കലൈ കിങ്സ്റ്റൺ, ഫീനിക്സ് പ്രഭു എന്നിവർ ഇതിൽ ഉൾപ്പെടുന്നു. മലയാളം, തമിഴ് ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ ഭാഷകളിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സാം സി.എസ്. ആണ് സംഗീതസംവിധാനം. സുജിത് വാസുദേവ് ഛായാഗ്രഹണവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. സാബു റാം കലാസംവിധാനവും ജിതേഷ് പൊയ്യ മേക്കപ്പും സമീരാ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു. സ്യമന്തക് പ്രദീപ് ചീഫ് അസോസിയേറ്റ് ഡയറക്ടറും വിനോദ് മംഗലത്ത് പ്രൊഡക്ഷൻ കൺട്രോളറുമാണ്.
സെപ്റ്റംബർ ആറിന് ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ പ്രധാന ലൊക്കേഷനുകൾ മൂന്നാർ, മറയൂർ, കാന്തല്ലൂർ എന്നിവിടങ്ങളിലായിരിക്കും.
വാര്‍ത്ത : വാഴൂർ ജോസ്.
For more details: The Indian Messenger