INDIA NEWSTOP NEWS

രാഷ്ട്രീയ ആയുർവേദ വിദ്യാപീഠം (RAV), 30-ാമത് ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു

രണ്ട് ദിവസത്തെ ആയുർവേദ അധിഷ്ഠിത പീഡിയാട്രിക് ആരോഗ്യ സെമിനാർ നാളെ ആരംഭിക്കും

ആയുർവേദ വിദഗ്ദ്ധർക്ക് അറിവ്, നൂതനാശയങ്ങൾ, പീഡിയാട്രിക് ആരോഗ്യ ഗവേഷണം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു വേദി ആകും RAV സെമിനാർ.

വരാനിരിക്കുന്ന സെമിനാർ, കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണത്തിനുള്ള അടിസ്ഥാനമായി ആയുർവേദത്തിനുള്ള സാധ്യത തെളിയിക്കും: കേന്ദ്രമന്ത്രി ശ്രീ പ്രതാപ്‌റാവു ജാദവ്


ആയുഷ് മന്ത്രാലയത്തിന് കീഴിലുള്ള ഒരു സ്വയംഭരണ സ്ഥാപനമായ രാഷ്ട്രീയ ആയുർവേദ വിദ്യാപീഠം (RAV), “പീഡിയാട്രിക്സിലെ രോഗങ്ങളെയും ആരോഗ്യത്തെയും ആയുർവേദത്തിലൂടെ കൈകാര്യം ചെയ്യൽ” എന്ന വിഷയത്തിൽ അതിന്റെ 30-ാമത് ദേശീയ സെമിനാർ 2025 ഓഗസ്റ്റ് 18-19 തീയതികളിൽ ന്യൂഡൽഹിയിലെ ലോധി റോഡിലുള്ള സ്കോപ്പ് കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.

രണ്ട് ദിവസത്തെ ഈ സെമിനാർ, കുട്ടികളുടെ ആരോഗ്യവും ക്ഷേമവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള പരമ്പരാഗത ആയുർവേദ സമീപനങ്ങളെക്കുറിച്ചും സമകാലിക തെളിവ് അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതികളെക്കുറിച്ചും ചർച്ച ചെയ്യാൻ പ്രശസ്തരായ പണ്ഡിതന്മാർ, ഡോക്ടർമാർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും.

ആരോഗ്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ പ്രാധാന്യം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പലതവണ ഊന്നിപ്പറഞ്ഞിട്ടുണ്ട്. “ആയുഷ് വെറുമൊരു ചികിത്സാരീതി മാത്രമല്ല, ജീവിതത്തോടുള്ള ഒരു സമഗ്രമായ സമീപനമാണ്. ആയുർവേദത്തെയും മറ്റ് പരമ്പരാഗത ചികിത്സാരീതികളെയും ആധുനിക ആരോഗ്യ സംരക്ഷണവുമായി സംയോജിപ്പിക്കുന്നതിലൂടെ, സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും, പ്രത്യേകിച്ച് നമ്മുടെ രാജ്യത്തിന്റെ ഭാവിയായ കുട്ടികൾക്ക്, ക്ഷേമം ഉറപ്പാക്കാൻ നമുക്ക് കഴിയും,” അദ്ദേഹം പറഞ്ഞു.

ആയുഷ് മന്ത്രാലയത്തിലെ (സ്വതന്ത്ര ചുമതല) സഹമന്ത്രിയും ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയത്തിലെ സഹമന്ത്രിയുമായ ശ്രീ പ്രതാപ്‌റാവു ഗണപത്റാവു ജാദവ്, ആയുർവേദത്തിലൂടെയുള്ള കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് എല്ലായ്പ്പോഴും ശക്തമായ പിന്തുണ നൽകിയിട്ടുണ്ട്. “ആരോഗ്യമുള്ള ഒരു സമൂഹത്തിന്റെ അടിസ്ഥാനം കുട്ടികളുടെ ആരോഗ്യ പരിപാലനമാണെന്ന് ആയുർവേദം എല്ലായ്പ്പോഴും ഊന്നിപ്പറഞ്ഞിട്ടുണ്ട്. കുട്ടികളുടെ രോഗങ്ങളെ കൈകാര്യം ചെയ്യുന്നതിനും ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ആയുർവേദത്തിന്റെ സമഗ്ര സമീപനം ഉയർത്തിക്കാട്ടുന്നതിനുള്ള ഒരു സമയബന്ധിതമായ സംരംഭമാണ് കുട്ടികളുടെ ആരോഗ്യത്തെക്കുറിച്ചുള്ള RAV-ന്റെ ഈ ദേശീയ സെമിനാർ. നാളെയും മറ്റന്നാളും നടക്കുന്ന ചർച്ചകൾ ഡോക്ടർമാർക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും കൂടുതൽ അറിവ് നൽകുകയും ആയുർവേദത്തിലൂടെയുള്ള പീഡിയാട്രിക് ആരോഗ്യ സംരക്ഷണം മുന്നോട്ട് കൊണ്ടുപോകാൻ സഹായിക്കുകയും ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്,” അദ്ദേഹം പറഞ്ഞു.

പത്മശ്രീ അവാർഡ് ജേതാവും ആയുഷ് മന്ത്രാലയത്തിലെ സെക്രട്ടറിയുമായ വൈദ്യ രാജേഷ് കോട്ടേച്ച, അക്കാദമിക് രംഗത്തെ കൈമാറ്റത്തിനും തൊഴിൽപരമായ വികസനത്തിനുമുള്ള വേദികൾ സൃഷ്ടിക്കുന്നതിനുള്ള RAV-ന്റെ ശ്രമങ്ങളെ നിരന്തരം പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. “രാഷ്ട്രീയ ആയുർവേദ വിദ്യാപീഠത്തിന്റെ 30-ാമത് ദേശീയ സെമിനാർ ആയുർവേദ സമൂഹത്തെ ഒരു വേദിയിൽ കൊണ്ടുവരാനുള്ള ഒരു വിലയേറിയ അവസരമാണ്. നാളെ തുടങ്ങാനിരിക്കുന്ന സെമിനാറിനായി കാത്തിരിക്കുമ്പോൾ, ചർച്ചകൾ പുതിയ കാഴ്ചപ്പാടുകൾക്ക് പ്രചോദനം നൽകുമെന്നും തെളിവ് അടിസ്ഥാനമാക്കിയുള്ള ചികിത്സാരീതികളെ ശക്തിപ്പെടുത്തുമെന്നും പീഡിയാട്രിക് ആയുർവേദ രംഗത്ത് കൂടുതൽ സഹകരണം പ്രോത്സാഹിപ്പിക്കുമെന്നും ഞാൻ പ്രതീക്ഷിക്കുന്നു. ഇത്തരം സംരംഭങ്ങൾ ക്ലാസ്സിക്കൽ അറിവും ആധുനിക ആരോഗ്യ സംരക്ഷണ ആവശ്യങ്ങളും തമ്മിലുള്ള വിടവ് നികത്താൻ സഹായിക്കുന്നു,” അദ്ദേഹം അഭിപ്രായപ്പെട്ടു.

പത്മശ്രീ, പത്മഭൂഷൺ അവാർഡ് ജേതാവും RAV-ന്റെ ഭരണസമിതി പ്രസിഡന്റുമായ വൈദ്യ ദേവിന്ദർ ത്രിഗുണയും ചർച്ചകളിൽ പങ്കെടുക്കും.

സെമിനാറിന്റെ പ്രധാന സവിശേഷതകൾ:

ആയുർവേദത്തിലെ പീഡിയാട്രിക് ആരോഗ്യത്തെക്കുറിച്ചുള്ള ശാസ്ത്രീയ ഗവേഷണ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

യുവ പണ്ഡിതന്മാരും ഡോക്ടർമാരും പോസ്റ്ററുകൾ അവതരിപ്പിക്കും.

കുട്ടികളിലെ രോഗപ്രതിരോധ, ആരോഗ്യ സംരക്ഷണത്തെക്കുറിച്ചുള്ള സംവേദനാത്മക സെഷനുകൾ.

പങ്കെടുക്കുന്നവർക്ക് സുവനീറും സെമിനാർ കിറ്റും ലഭിക്കും.

രജിസ്റ്റർ ചെയ്ത പ്രതിനിധികൾക്ക് ക്രെഡിറ്റ് പോയിന്റുകളും പങ്കാളിത്ത സർട്ടിഫിക്കറ്റുകളും ലഭിക്കും.

ഈ സെമിനാർ, പീഡിയാട്രിക് ആയുർവേദത്തിലെ അറിവ് വർദ്ധിപ്പിക്കുന്നതിനും നൂതനാശയങ്ങൾ പങ്കുവെക്കുന്നതിനും സഹകരണ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ഒരു സമഗ്രമായ വേദി ഒരുക്കാൻ ശ്രമിക്കുന്നു.

രജിസ്ട്രേഷൻ നിർബന്ധമാണ്. താൽപ്പര്യമുള്ളവർക്ക് ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യാം: https://forms.gle/1dosxPcMsPC6zkRT7

ഈ ദേശീയ സംരംഭത്തിൽ പങ്കെടുത്തുകൊണ്ട് ആയുർവേദത്തിലൂടെ പീഡിയാട്രിക് ആരോഗ്യ സംരക്ഷണത്തിന്റെ ഭാവി രൂപപ്പെടുത്താൻ സഹായിക്കാൻ RAV അക്കാദമിഷ്യൻമാരെയും ഗവേഷകരെയും ഡോക്ടർമാരെയും ആയുർവേദ വിദ്യാർത്ഥികളെയും ക്ഷണിക്കുന്നു.

With input from PIB

For more details: The Indian Messenger

Related Articles

Back to top button