FILMSTOP NEWS

ശ്രീനാഥ് ഭാസി ആദ്യമായി ആക്ഷൻ ഹീറോ ആകുന്നു; ‘പൊങ്കാല’ ടീസർ പുറത്തിറങ്ങി.

ശ്രീനാഥ് ഭാസിയെ ആദ്യമായി ആക്ഷൻ ഹീറോയായി അവതരിപ്പിക്കുന്ന ‘പൊങ്കാല’ എന്ന ചിത്രത്തിന്റെ ടീസർ പ്രകാശനം ചെയ്തു. എ. ബി. ബിനിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ടീസർ പ്രശസ്ത താരങ്ങളായ ആസിഫ് അലി, ആന്റണി വർഗീസ് (പെപ്പെ), വിജയ് സേതുപതി, ഇന്ദ്രൻസ്, സണ്ണി വെയ്ൻ, പേളി മാണി, മിഥുൻ രമേശ്, അന്ന രേഷ്മ രാജൻ, നൈല ഉഷ, സാനിയ ഇയ്യപ്പൻ എന്നിവരുടെ ഔദ്യോഗിക പേജുകളിലൂടെയാണ് പുറത്തിറക്കിയത്. ഇത്രയധികം പ്രമുഖ അഭിനേതാക്കൾ ഒരു ടീസർ പ്രകാശനം ചെയ്തത് ചിത്രത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നു.

ചലച്ചിത്ര മേഖലയിലും പ്രേക്ഷകർക്കിടയിലും വലിയ ശ്രദ്ധയാണ് ടീസറിന് ലഭിച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങൾ ഇത് സൂചിപ്പിക്കുന്നു. ഗ്ലോബൽ പിക്ചേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ദീപു ബോസ്, അനിൽ പിള്ള എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ഡോണ തോമസാണ് കോ-പ്രൊഡ്യൂസർ.

യുവപ്രേക്ഷകർക്കിടയിൽ ഹരമായി മാറിയ ശ്രീനാഥ് ഭാസിക്ക് പുതിയ രൂപവും ഭാവവുമാണ് ഈ ചിത്രത്തിൽ. തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിൽ ഒരു ഹാർബറിന്റെ കഥയാണ് ചിത്രം പറയുന്നത്. കടലിൽ പണിയെടുക്കുന്ന ഒരു സമൂഹത്തിന്റെ ജീവിതം തികച്ചും യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിക്കുകയാണ് ഈ സിനിമ. തോക്കിൻമുനകളും, കത്തികളും നിറഞ്ഞ മുഹൂർത്തങ്ങളാണ് ടീസറിലുള്ളതെന്ന് വ്യക്തമാക്കുന്നു.

ഒരു ഹാർബറിലെ രണ്ട് ഗ്രൂപ്പുകളുടെ കിടമത്സരത്തിലൂടെയാണ് കഥ വികസിക്കുന്നത്. ഒരു മികച്ച ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിൽ അരഡസനിലേറെ ആക്ഷൻ രംഗങ്ങളുണ്ട്. ശ്രീനാഥ് ഭാസിക്ക് പുറമേ ബാബുരാജ്, യാമി സോന, അലൻസിയർ, സുധീർ കരമന, കിച്ചു ടെല്ലസ്, സൂര്യ കൃഷ്, മാർട്ടിൻ മുരുകൻ, സമ്പത്ത് റാം, ഇന്ദ്രജിത് ജഗജിത്, സ്മിനു സിജോ, രേണു സുന്ദർ, ജീമോൻ ജോർജ്, ശാന്തകുമാരി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

സംഗീതം – രഞ്ജിൻ രാജ്
ഛായാഗ്രഹണം – ജാക്സൺ ജോൺസൺ
എഡിറ്റിംഗ് – കപിൽ കൃഷ്ണ
കലാസംവിധാനം – കുമാർ എടക്കര
മേക്കപ്പ് – അഖിൽ. ടി. രാജ്
നിശ്ചല ഛായാഗ്രഹണം – ജിജേഷ് വാടി
സംഘട്ടനം – രാജശേഖരൻ, മാഫിയ ശശി, പ്രഭു ജാക്കി
ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ – ആയുഷ് സുന്ദർ
പബ്ലിസിറ്റി ഡിസൈനർ – ആർട്ടോകാർപ്പസ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – ഹരി കാട്ടാക്കട
പ്രൊഡക്ഷൻ കൺട്രോളർ – സെവൻ ആർട്ട്സ് മോഹൻ


വൈപ്പിൻ, ചെറായി ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയായി.


ന്യൂസ്: വാഴൂർ ജോസ്.

For more details: The Indian Messenger

Related Articles

Back to top button