INDIA NEWSKERALA NEWS
ശബരിമല ഡ്യൂട്ടിയിൽ മികച്ച സേവനം; ശ്രീകുമാർ രഘുനാഥൻ നായർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസാ പത്രം.

തിരുവനന്തപുരം: 2025-26 വർഷത്തെ ശബരിമല മണ്ഡല-മകരവിളക്ക് ഉത്സവക്കാലത്ത് സ്തുത്യർഹമായ സേവനം കാഴ്ചവെച്ചതിന് ശ്രീകുമാർ രഘുനാഥൻ നായർക്ക് സംസ്ഥാന പോലീസ് മേധാവിയുടെ പ്രശംസാ സർട്ടിഫിക്കറ്റ് (Badges of Merit). തീർത്ഥാടന കാലയളവിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിലായി ലക്ഷക്കണക്കിന് ഭക്തർ എത്തിയപ്പോൾ ക്രമസമാധാന പാലനത്തിലും സേവന പ്രവർത്തനങ്ങളിലും പുലർത്തിയ മികവാണ് ഇദ്ദേഹത്തെ ഈ അംഗീകാരത്തിന് അർഹനാക്കിയത്.
കഠിനമായ സാഹചര്യങ്ങളിൽ അർപ്പണബോധത്തോടെയും ക്ഷമയോടെയും ഡ്യൂട്ടി നിർവ്വഹിച്ചതിനുള്ള ഔദ്യോഗിക അംഗീകാരമായാണ് ഈ സർട്ടിഫിക്കറ്റ് നൽകപ്പെടുന്നത്. ശബരിമല ഡ്യൂട്ടിയിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഉദ്യോഗസ്ഥരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി നൽകുന്ന ഈ ബഹുമതി ഏറ്റുവാങ്ങിയ ശ്രീകുമാർ രഘുനാഥൻ നായർക്ക് സഹപ്രവർത്തകരും സുഹൃത്തുക്കളും അഭിനന്ദനങ്ങൾ അറിയിച്ചു. (NM)

For more details: The Indian Messenger