GULF & FOREIGN NEWS

ഒമാനിൽ റമദാൻ വ്രതാരംഭം ഫെബ്രുവരി 19-ന്; ഔദ്യോഗിക പ്രഖ്യാപനവുമായി മന്ത്രാലയം.

Sponsored
മസ്‌കത്ത്: ഒമാനിൽ ഈ വർഷത്തെ (ഹിജ്റ 1447) വിശുദ്ധ റമദാൻ വ്രതാരംഭം ഫെബ്രുവരി 19 വ്യാഴാഴ്ച ആയിരിക്കുമെന്ന് ഔദ്യോഗിക പ്രഖ്യാപനം. ബുധനാഴ്ച ചേർന്ന മാസപ്പിറവി നിരീക്ഷണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം ഫെബ്രുവരി 17 ചൊവ്വാഴ്ച (ഷഅബാൻ 29) ഒമാന്റെ ഒരിടത്തും മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലാത്തതിനാലാണ് ഈ തീരുമാനം.

ശാസ്ത്രീയ നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ ഫെബ്രുവരി 18 ബുധനാഴ്ച ഷഅബാൻ മാസം 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം വ്യക്തമാക്കി. വ്രതാരംഭത്തോടനുബന്ധിച്ച് സുൽത്താൻ ഹൈതം ബിൻ താരിക്കിനും ഒമാനിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മുസ്ലിങ്ങൾക്കും മന്ത്രാലയം ആശംസകൾ നേർന്നു. റമദാൻ മാസത്തിൽ സർക്കാർ, സ്വകാര്യ മേഖലകളിലെ ജോലി സമയത്തിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. (muscatdaily)

For more details: The Indian Messenger

Sponsored

Sponsored

Sponsored
Sponsored
Sponsored

Related Articles

Back to top button