INDIA NEWSKERALA NEWS
“പൊളിറ്റിക്കൽ ഗ്യാങ്സ്റ്ററിസം”; സൈബർ ആക്രമണത്തിനെതിരെ പൊട്ടിത്തെറിച്ച് ജി. സുധാകരൻ: നടപടി ആവശ്യപ്പെട്ട് ജില്ലാ നേതൃത്വത്തിന് മുന്നറിയിപ്പ്

ആലപ്പുഴ: തനിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങളിൽ രോഷാകുലനായി മുതിർന്ന സിപിഐ(എം) നേതാവ് ജി. സുധാകരൻ. ആലപ്പുഴയിൽ നടക്കുന്നത് ‘പൊളിറ്റിക്കൽ ഗ്യാങ്സ്റ്ററിസ’മാണെന്ന് അദ്ദേഹം തുറന്നടിച്ചു. അമ്പലപ്പുഴയിലെ ഒരു നേതാവാണ് ഈ നീക്കങ്ങൾക്ക് പിന്നിലെന്നും, ഇതിനായി 25 പേരടങ്ങുന്ന ഒരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നും സുധാകരൻ ആരോപിച്ചു. സുഹൃത്തുക്കൾ വഴിയും വ്യാജ ഐഡികൾ നിർമ്മിച്ചുമാണ് തന്നെ അധിക്ഷേപിക്കുന്നതെന്നും, ഇത്തരം പ്രവൃത്തികൾ പാർട്ടിയുടെ പ്രതിച്ഛായക്ക് ദോഷം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജില്ലാ കമ്മിറ്റി അംഗം കെ.കെ. ഷാജു തന്നെ അധിക്ഷേപിച്ചതായും ജി. സുധാകരൻ ആരോപിച്ചു.
ഈ വിഷയത്തിൽ ജില്ലാ നേതൃത്വം സമാധാനം പറയണം. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “കൊള്ളക്കാരിൽ നിന്ന് മാത്രമേ ഇത്തരം പെരുമാറ്റം കണ്ടിട്ടുള്ളൂ. പാർട്ടിയുടെ ജനസ്വാധീനം തകർക്കാനുള്ള ‘പൊളിറ്റിക്കൽ ക്രിമിനലിസ’മാണിത്. പാർട്ടിയെ സ്നേഹിക്കുന്ന നേതാക്കന്മാർ ഇതിനെക്കുറിച്ച് അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരണം,” സുധാകരൻ ആവശ്യപ്പെട്ടു.
ആലപ്പുഴയിൽ നടന്ന കെ.പി.സി.സി.യുടെ സാംസ്കാരിക പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെയാണ് ജി. സുധാകരനെതിരെ വീണ്ടും സൈബർ ആക്രമണം ശക്തമായത്. സുധാകരന്റെ കുടുംബാംഗങ്ങളെ വരെ അധിക്ഷേപിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളാണ് വന്നത്. ‘രക്തസാക്ഷിയുടെ സഹോദരനല്ലായിരുന്നെങ്കിൽ മറ്റൊരു പേര് വിളിച്ചേനെ’ എന്ന തരത്തിലായിരുന്നു പ്രധാന അധിക്ഷേപം. ഫേസ്ബുക്കിലെ ‘അനിഷ് പി.എസ്.’ എന്ന പ്രൊഫൈലിൽ നിന്നാണ് സുധാകരനെതിരെ രൂക്ഷമായ തെറിവിളികളും കുറിപ്പുകളും പങ്കുവെച്ചിരുന്നത്.
With input from Malayalam news

For more details: The Indian Messenger