GULF & FOREIGN NEWS

മക്ക വികസനത്തിൽ പുതിയ അധ്യായം; ‘കിങ് സൽമാൻ ഗേറ്റ്’ പദ്ധതി പ്രഖ്യാപിച്ച് സൗദി കിരീടാവകാശി

മക്ക: സൗദി അറേബ്യ, വിശുദ്ധ നഗരമായ മക്കയിൽ, ‘കിങ് സൽമാൻ ഗേറ്റ്’ എന്ന ബഹുമുഖ വികസന പദ്ധതിക്ക്, റുഅ അൽഹറം അൽമക്കി കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാനും പ്രധാനമന്ത്രിയുമായ, കിരീടാവകാശി ഹിസ് റോയൽ ഹൈനസ് പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് തുടക്കം കുറിച്ചു.

മസ്ജിദുൽ ഹറാമിനോട് ചേർന്നുള്ള 12 ദശലക്ഷം ചതുരശ്ര മീറ്റർ മൊത്തം നിർമ്മാണ വിസ്തീർണ്ണത്തിൽ വ്യാപിച്ചു കിടക്കുന്ന ഈ പദ്ധതി, മക്കയുടെയും അതിലെ കേന്ദ്ര പ്രദേശത്തിന്റെയും വികസനത്തിൽ ഒരു പ്രധാന നാഴികക്കല്ലാണ്. ഇത് ആധുനിക നഗര ആസൂത്രണത്തിൽ ഒരു ആഗോള മാതൃക സ്ഥാപിക്കുന്നു.

With input from PTI

For more details: The Indian Messenger

Related Articles

Back to top button