INDIA NEWSKERALA NEWSTOP NEWS
മുഖ്യമന്ത്രി-മോഹൻലാൽ അഭിമുഖം: സർക്കാർ ചെലവാക്കിയത് ലക്ഷങ്ങൾ; വിവരാവകാശ രേഖ പുറത്ത്.

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും നടൻ മോഹൻലാലും തമ്മിൽ നടന്ന ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന അഭിമുഖത്തിനായി സർക്കാർ ഖജനാവിൽ നിന്ന് 11,21,000 രൂപ ചെലവായതായി വിവരാവകാശ രേഖ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ക്ലിഫ് ഹൗസിൽ വെച്ച് നടന്ന ഈ അഭിമുഖത്തിനായി സർക്കാർ സംവിധാനങ്ങളൊന്നും ഉപയോഗിച്ചിട്ടില്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. തിരുവല്ല സ്വദേശി റിജോ വള്ളംകുളം നൽകിയ അപേക്ഷയിലാണ് സർക്കാർ ഈ വിവരങ്ങൾ പുറത്തുവിട്ടത്.
അഭിമുഖം നടത്തിയതിന് മോഹൻലാൽ പ്രതിഫലമൊന്നും വാങ്ങിയിട്ടില്ലെന്നാണ് വിവരം. എന്നാൽ പ്രൊഡക്ഷൻ, ക്യാമറ, മറ്റ് സാങ്കേതിക സൗകര്യങ്ങൾ എന്നിവയ്ക്കായി വൻതുക ചെലവായത് ഇപ്പോൾ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. ‘ഇരുവർ’ എന്ന പേരിൽ സോഷ്യൽ മീഡിയയിൽ വലിയ തരംഗമുണ്ടാക്കിയ ഈ അഭിമുഖത്തിന്റെ സാമ്പത്തിക വശങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. (Kerala News)

For more details: The Indian Messenger