INDIA NEWS

മമ്മൂട്ടി - ഖാലിദ് റഹ്മാൻ ചിത്രം വരുന്നു; ക്യൂബ്‌സ് എൻ്റർടൈൻമെൻ്റ് ഒരുക്കുന്ന വമ്പൻ ആക്ഷൻ ത്രില്ലർ.

തിരുവനന്തപുരം: ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’, ആന്റണി വർഗീസിന്റെ ‘കാട്ടാളൻ’ എന്നിവയ്ക്ക് ശേഷം ക്യൂബ്‌സ് എൻ്റർടൈൻമെൻ്റിന്റെ ബാനറിൽ മമ്മൂട്ടി ചിത്രം വരുന്നു. ഹിറ്റ് സംവിധായകൻ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഷെരീഫ് മുഹമ്മദാണ് നിർമ്മിക്കുന്നത്. മമ്മൂട്ടിയും ഖാലിദ് റഹ്മാനും ‘ഉണ്ട’യ്ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ പ്രോജക്റ്റിനുണ്ട്.

പൂർണ്ണമായും ഗ്യാംഗ് വാർ (Gang War) പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഒരു ഹൈ-വോൾട്ടേജ് ആക്ഷൻ ത്രില്ലറായിരിക്കും ഇതെന്ന് അണിയറ പ്രവർത്തകർ സൂചിപ്പിക്കുന്നു. വലിയ മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രത്തിൽ മലയാളത്തിന് പുറമെ മറ്റ് ഭാഷകളിലെ പ്രമുഖ താരങ്ങളും അണിനിരക്കും. നിയോഗ്, സുഹാസ്, ഷർഫു എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

മമ്മൂട്ടി എന്ന മഹാനടനുള്ള ആദരമായിട്ടാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നതെന്ന് ക്യൂബ്‌സ് എൻ്റർടൈൻമെൻ്റ് വ്യക്തമാക്കി. ചിത്രത്തിന്റെ സാങ്കേതിക വിഭാഗത്തിലും ഇന്ത്യയിലെ മികച്ച വിദഗ്ധർ അണിനിരക്കും. ചിത്രത്തിന്റെ പേരും മറ്റ് വിവരങ്ങളും ഉടൻ തന്നെ ഔദ്യോഗികമായി പുറത്തുവിടും.

(വാർത്ത: വാഴൂർ ജോസ്)

For more details: The Indian Messenger

Related Articles

Back to top button