GULF & FOREIGN NEWSTOP NEWS

ഓസ്ട്രേലിയയിലെ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായി അപലപിച്ചു.

ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിൽ, യഹൂദ ആഘോഷമായ ഹനുക്കയുടെ ആദ്യ ദിനം ആഘോഷിച്ച ജനങ്ങളെ ലക്ഷ്യമിട്ട് ഇന്ന് നടന്ന ഭീകരമായ ഭീകരാക്രമണത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ശക്തമായി അപലപിച്ചു.

ദുരന്തത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തിയ ശ്രീ മോദി, പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളെ ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ ഹൃദയം നിറഞ്ഞ അനുശോചനം അറിയിച്ചു. ഈ അഗാധ ദുഃഖത്തിന്റെ വേളയിൽ ഇന്ത്യ ഓസ്‌ട്രേലിയൻ ജനതയോടൊപ്പം പൂർണ്ണമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.

ഭീകരവാദത്തോടുള്ള ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് ആവർത്തിച്ചുകൊണ്ട്, ഭീകരതയുടെ എല്ലാ രൂപങ്ങളോടുമുള്ള ആഗോള പോരാട്ടത്തിന് ഇന്ത്യ ഉറച്ച പിന്തുണ നൽകുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.

എക്‌സിലെ (X) ഒരു പോസ്റ്റിൽ ശ്രീ മോദി ഇങ്ങനെ കുറിച്ചു:


“ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ, യഹൂദ ആഘോഷമായ ഹനുക്കയുടെ ആദ്യ ദിനം ആഘോഷിച്ച ജനങ്ങളെ ലക്ഷ്യമിട്ട് ഇന്ന് നടന്ന ഭീകരമായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളെ ഇന്ത്യയിലെ ജനങ്ങളുടെ പേരിൽ ഞാൻ ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു. ഈ ദുഃഖത്തിന്റെ വേളയിൽ ഞങ്ങൾ ഓസ്‌ട്രേലിയയിലെ ജനങ്ങളോടൊപ്പം ഐക്യദാർഢ്യത്തോടെ നിൽക്കുന്നു. ഭീകരവാദത്തോട് ഇന്ത്യക്ക് ഒരു തരത്തിലുമുള്ള സഹിഷ്ണുതയുമില്ല, ഭീകരതയുടെ എല്ലാ രൂപങ്ങൾക്കും ഭാവങ്ങൾക്കുമെതിരായ പോരാട്ടത്തിന് ഇന്ത്യ പിന്തുണ നൽകുന്നു.” (PM India).

For more details: The Indian Messenger

Related Articles

Back to top button