FILMS

"ബത്‌ലഹേമിലെ തൂമഞ്ഞ രാത്രിയിൽ...": 'ആഘോഷം' സിനിമയിലെ ക്രിസ്മസ് ഗാനം ഹിറ്റ്!

കൊച്ചി: ആസന്നമായ ക്രിസ്മസ് രാവുകൾക്ക് ആവേശം പകരാൻ, അണിയറയിൽ ഒരുങ്ങുന്ന ‘ആഘോഷം’ എന്ന ചിത്രത്തിലെ ഗാനം തരംഗമാകുന്നു. ‘ബത്‌ലഹേമിലെ തൂവെള്ള രാത്രിയിൽ…’ എന്ന് തുടങ്ങുന്ന ഈ മനോഹര ഗാനം മലയാളികൾ ഇതിനോടകം ഏറ്റെടുത്തുകഴിഞ്ഞു.

ഡോ. ലിസ്സി കെ. ഫെർണാണ്ടസ് രചിച്ച്, പ്രശസ്ത സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സി ഈണമിട്ട ഈ ഗാനം ആലപിച്ചിരിക്കുന്നത് സൂര്യ ശേഖർ ഗോപാലും സംഘവുമാണ്. ഈണം, രചനാ ഗുണം, ആലാപന സൗന്ദര്യം എന്നിവയാൽ മികച്ചുനിൽക്കുന്ന ഈ ഗാനം, സമീപകാലത്ത് എത്തിയവയിൽ ഏറ്റവും കൂടുതൽ വൈറലായവയിൽ ഒന്നാണ്.

ഡിസംബർ ഒന്ന് തിങ്കളാഴ്ച കൊച്ചിയിലെ ചാവറ കൾച്ചറൽ സെന്ററിൽ വെച്ച് നടന്ന ചിത്രത്തിന്റെ പ്രദർശനത്തോടനുബന്ധിച്ചുള്ള മ്യൂസിക് പ്രകാശന വേളയിലാണ് ഈ ഗാനം പുറത്തിറക്കിയത്. ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഒരു ക്രിസ്മസ് സമ്മാനമായി ഇതിനെ കണക്കാക്കാം.

ക്യാമ്പസ്സിന്റെ പശ്ചാത്തലത്തിൽ ഒരു ഫൺ ത്രില്ലർ
അമൽ കെ. ജോബി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘ആഘോഷം’ ഒരു ക്യാമ്പസ്സിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന ഒരു ഫുൾ ഫൺ ത്രില്ലർ ചിത്രമാണ്. ചിത്രത്തിലെ ക്രിസ്മസ് ആഘോഷങ്ങളുടെ സന്ദർഭത്തിലാണ് ഈ ഗാനം ഉപയോഗിച്ചിരിക്കുന്നത്.

ഗ്ലോബൽ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഡോ. ലിസ്സി കെ. ഫെർണാണ്ടസ്, ഡോ. പ്രിൻസി പോസ്സി ‘ആസ്‌ട്രിയ’ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്: ഡോ. ദേവസ്സി കുര്യൻ, റോണി ജോസ്, ജെസ്സി മാത്യു, ബൈജു എസ്.ആർ., ജോർഡി ഗോഡ്വിൻ ലൈറ്റ്ഹൗസ് മീഡിയ.

അഭിനേതാക്കൾ

നരേൻ, ധ്യാൻ ശ്രീനിവാസൻ, വിജയരാഘവൻ, അജു വർഗീസ്, രൺജി പണിക്കർ, ജെയ്‌സ് ജോസ്, ബോബി കുര്യൻ, റോസ്മിൻ, ദിവ്യദർശൻ, ഷാജു ശ്രീധർ, സുമേഷ് എക്‌സ് ചന്ദ്രൻ, മക്ബൂൽ സൽമാൻ, റുഷിൻ രൺജി പണിക്കർ, നിഖിൽ രൺജി, കോട്ടയം രമേശ്, ജോയ് ജോൺ ആൻ്റണി, നാസർ ലത്തീഫ്, സ്വപ്നാ പിള്ള, അഞ്ജലി ജോസഫ്, ആർദ്രാ മോഹൻ, ദിനിൽ ദാനിയേൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ.

🎬 അണിയറപ്രവർത്തകർ
ഛായാഗ്രഹണം: റോ ജോ തോമസ്.

എഡിറ്റിംഗ്: ഡോൺ മാക്സ്.

പശ്ചാത്തല സംഗീതം: ഫോർ മ്യൂസിക്.

കലാസംവിധാനം: രാജേഷ് കെ. സൂര്യ.

പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ.

ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ: അമൽ ദേവ് കെ.ആർ.

പ്രൊജക്റ്റ് ഡിസൈൻ: ടെറ്റസ് ജോൺ.



News Vazhoor Jose

For more details: The Indian Messenger

Related Articles

Back to top button