FILMS

നിഗൂഢത നിറച്ച് 'ലർക്ക്': എം.എ. നിഷാദിൻ്റെ പുതിയ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി!

കൊച്ചി: എം.എ. നിഷാദ് കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ലർക്ക്’ (Lurk) ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ആകാംഷയും കൗതുകവും നിലനിർത്തിക്കൊണ്ട്, രണ്ട് കണ്ണുകൾ മാത്രം പ്രത്യക്ഷപ്പെടുത്തുന്ന രീതിയിലാണ് പോസ്റ്റർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ പാർത്ഥിപൻ ഉൾപ്പെടെ മലയാളത്തിലെ ഇരുപതോളം സംവിധായകരുടെ ഒഫീഷ്യൽ പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറക്കിയത്. പതിയിരിക്കുക എന്നർത്ഥം വരുന്ന ഇംഗ്ലീഷ് വാക്കാണ് ‘ലർക്ക്’. വളരെ കാലികപ്രസക്തിയുള്ള ഒരു വിഷയമാണ് നിഷാദ് ഈ ചിത്രത്തിലൂടെ ചർച്ച ചെയ്യുന്നത്.

വൻ താരനിരയും സാങ്കേതിക മികവും
സൈജു കുറുപ്പ്, അജു വർഗ്ഗീസ്, ടി.ജി. രവി, പ്രശാന്ത് അലക്സാണ്ടർ, സംവിധായകൻ എം.എ. നിഷാദ്, ജാഫർ ഇടുക്കി, സുധീർ കരമന, പ്രശാന്ത് മുരളി, വിജയ് മേനോൻ, ബിജു സോപാനം, സോഹൻ സീനുലാൽ തുടങ്ങിയ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനുമോൾ, മഞ്ജു പിള്ള, മുത്തുമണി, സരിത കുക്കു, സന്ധ്യാ മനോജ് ഉൾപ്പെടെ നിരവധി നടിമാരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

അണിയറപ്രവർത്തകർ

തിരക്കഥ/സംഭാഷണം: ജുബിൻ ജേക്കബ്

ഛായാഗ്രഹണം: രജീഷ് രാമൻ

എഡിറ്റിംഗ്: വിപിൻ മണ്ണൂർ

സംഗീതം: മിനീഷ് തമ്പാൻ

പശ്ചാത്തല സംഗീതം: പ്രകാശ് അലക്സ്

ഗാനരചന: മനു മഞ്ജിത്ത്

ആലാപനം: സുധീപ് കുമാർ, നസീർ മിന്നലെ, എം.എ. നിഷാദ്

ഓഡിയോഗ്രാഫി: ഗണേശ് മാരാർ

പ്രൊഡക്ഷൻ കൺട്രോളർ: എസ്. മുരുകൻ

വിതരണം: മാൻ മീഡിയ

ഡിസൈൻ: യെല്ലോ ടൂത്ത്സ്

ഡോൾബി അറ്റ്മോസ്: ഏരീസ് വിസ്മയ

News: Vazhoor jose

For more details: The Indian Messenger

Related Articles

Back to top button