GULF & FOREIGN NEWS

ഷെരീഫ് ഉസ്മാൻ ഹാദിയുടെ മരണം: ബംഗ്ലാദേശിൽ വൻ അക്രമം, പത്രമാപ്പീസുകൾക്ക് തീയിട്ടു.

ധാക്ക: 2024-ലെ ബംഗ്ലാദേശ് ജനാധിപത്യ പ്രക്ഷോഭത്തിന്റെ മുൻനിര നേതാവായിരുന്ന ഷെരീഫ് ഉസ്മാൻ ഹാദി (32) അന്തരിച്ചു. വധശ്രമത്തെത്തുടർന്ന് സിംഗപ്പൂരിൽ ചികിത്സയിരിക്കെ വ്യാഴാഴ്ചയായിരുന്നു അന്ത്യം. ഹാദിയുടെ മരണവാർത്ത പുറത്തുവന്നതോടെ വെള്ളിയാഴ്ച പുലർച്ചെ ധാക്കയിൽ വ്യാപകമായ അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

ഹാദിയുടെ കൊലപാതകികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പ്രതിഷേധക്കാരാണ് തെരുവിലിറങ്ങിയത്. ധാക്കയിലെ പ്രമുഖ പത്രങ്ങളായ ‘ഡെയ്‌ലി സ്റ്റാർ’, ‘പ്രഥം ആലോ’ എന്നിവയുടെ ഓഫീസുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾക്ക് പ്രതിഷേധക്കാർ തീയിട്ടു. തീപിടുത്തം ഉണ്ടായ സമയത്ത് ജീവനക്കാർ കെട്ടിടത്തിനുള്ളിൽ കുടുങ്ങിയതായാണ് റിപ്പോർട്ടുകൾ.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഭരണത്തിന് അന്ത്യം കുറിച്ച പ്രക്ഷോഭത്തിലെ പ്രധാനിയായിരുന്നു ഹാദി. 2026 ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പാർലമെന്റിലേക്ക് മത്സരിക്കാൻ തയ്യാറെടുക്കുകയായിരുന്നു അദ്ദേഹം. ഡിസംബർ 12-ന് പള്ളിയിൽ നിന്ന് മടങ്ങുന്നതിനിടെയാണ് മുഖംമൂടി ധരിച്ച അക്രമികൾ അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സിംഗപ്പൂരിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അഗ്നിശമന സേനാംഗങ്ങൾ രക്ഷാപ്രവർത്തനം തുടരുകയാണ്.
(TNIE)

For more details: The Indian Messenger

Related Articles

Back to top button