GULF & FOREIGN NEWSTOP NEWS

കാബൂളിലെ ആശുപത്രിയിൽ പാകിസ്ഥാൻ വ്യോമാക്രമണം; 400 മരണം, 250 പേർക്ക് പരിക്ക്

Sponsored

അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിന് നേരെ തിങ്കളാഴ്ച രാത്രി പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ 400 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 250 ഓളം പേർക്ക് പരിക്കേറ്റതായും അഫ്ഗാൻ സർക്കാർ അറിയിച്ചു. കഴിഞ്ഞ മാസം അവസാനം ആരംഭിച്ച ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം ഇതോടെ അതീവ ഗുരുതരമായ അവസ്ഥയിലെത്തിയിരിക്കുകയാണ്.

Sponsored

ഏകദേശം 2,000 കിടക്കകളുള്ള ആശുപത്രിയുടെ വലിയൊരു ഭാഗം ആക്രമണത്തിൽ തകർന്നു. എന്നാൽ തങ്ങൾ സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചിട്ടില്ലെന്നും ആശുപത്രിക്ക് നേരെ ആക്രമണം നടത്തിയിട്ടില്ലെന്നുമാണ് പാകിസ്ഥാന്റെ വാദം. ഈ ക്രൂരത മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും അന്താരാഷ്ട്ര തത്വങ്ങളുടെ ലംഘനമാണെന്നും അഫ്ഗാൻ വക്താവ് സബീഹുള്ള മുജാഹിദ് പ്രതികരിച്ചു. (TNIE)

Sponsored

For more details: The Indian Messenger

Sponsored
Sponsored
Sponsored

Related Articles

Back to top button