INDIA NEWSKERALA NEWSTOP NEWS

നിസാമുദ്ദീൻ എക്സ്പ്രസ്സിൽ യുവതിയോട് ലൈംഗികാതിക്രമം: ടി.ടി.ഇ അറസ്റ്റിൽ; സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു.

Sponsored

ഷൊർണൂർ: നിസാമുദ്ദീൻ എക്സ്പ്രസ് ട്രെയിനിലെ റിസർവേഷൻ കോച്ചിൽ വെച്ച് ഭർത്താവിനൊപ്പം യാത്ര ചെയ്ത യുവതിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിൽ ടി.ടി.ഇ അറസ്റ്റിൽ. കൊല്ലം കടയ്ക്കൽ സ്വദേശി ഷിജുവിനെയാണ് (47) ഷൊർണൂർ റെയിൽവേ പോലീസ് പിടികൂടിയത്. തിരുവനന്തപുരത്ത് നിന്ന് നിസാമുദ്ദീനിലേക്ക് പോയ ട്രെയിനിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു സംഭവം.

കണ്ണൂർ സ്വദേശികളായ ദമ്പതികൾ സീറ്റിനായി തൃശൂരിനും വള്ളത്തോൾ നഗറിനുമിടയിൽ വെച്ച് ഇയാളെ സമീപിക്കുകയായിരുന്നു. ഭർത്താവിന് ഒരു സീറ്റ് നൽകിയ ശേഷം, യുവതിക്ക് ഒഴിവുള്ള മറ്റൊരു സീറ്റ് കാണിച്ചുകൊടുക്കാം എന്ന് പറഞ്ഞ് കൊണ്ടുപോകുന്നതിനിടെയാണ് ഇയാൾ അതിക്രമം നടത്തിയത്. യുവതി ഉടൻ തന്നെ ഷൊർണൂർ റെയിൽവേ പോലീസിൽ വിവരമറിയിച്ചു. ട്രെയിൻ ഷൊർണൂർ സ്റ്റേഷനിൽ എത്തിയ ഉടൻ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

പരിശോധനയിൽ പ്രതി സംഭവസമയത്ത് മദ്യപിച്ചിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. അതിക്രമത്തെ തുടർന്ന് പ്രതിയെ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്തതായി റെയിൽവേ അധികൃതർ അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

Sponsored

For more details: The Indian Messenger

Sponsored
Sponsored

Related Articles

Back to top button